കൊച്ചി: ബിജെപി മുതിർന്ന നേതാവ് പിപി മുകുന്ദൻ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ 8.10-ഓടെയായിരുന്നു അന്ത്യം. ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു വിയോഗം. കണ്ണൂരിലാകും സംസ്‌കാരം. കൊച്ചിയിലെ ആർഎസ്എസ് കാര്യാലയത്തിൽ പൊതുദർശനത്തിന് വെക്കും.
കേരള രാഷ്‌ട്രീയത്തിലെ അതികായനായിരുന്നു പി.പി മുകന്ദൻ. ബിജെപി മുൻ സംസ്ഥാന സംഘടന സെക്രട്ടറിയും മുതിർന്ന ആർഎസ്എസ് പ്രചാരകനുമായിരുന്നു. ദീർഘകാലം ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു പി.പി മുകുന്ദൻ. ബിജെപിയെ ദീർഘകാലം സംഘടാന തലത്തിൽ ശക്തമാക്കിയ നേതാവാണ്
വിട പറഞ്ഞത്. 1988 മുതൽ 1995 വരെ ജന്മഭൂമി മാനേജിംഗ് ഡയറക്ടറായിരുന്നു.
1946-ൽ കണ്ണൂർ കൊട്ടിയൂർ മണത്തറ നടുവിൽ വീട്ടിൽ ജനനം. 1988 മുതൽ 2004 വരെ ബിജെപിയുടെ സംഘടന ചുമതല വഹിച്ചിരുന്നയാളായിരുന്നു പിപി മുകുന്ദൻ. തുടർന്ന് ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി. കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിൽ ഏറെ പങ്ക് വഹിച്ചയാളായിരുന്നു മുകുന്ദൻ. അദ്ധ്യക്ഷൻ എന്നതിലുരി മികച്ച സംഘാടകനായിരുന്നു പ്രവർത്തകർക്കിടയിൽ മുകുന്ദേട്ടൻ. സംഘപ്രചാരകൻ എന്ന നിലയിലായിരുന്നു അടിയന്താരാവസ്ഥ കാലത്ത് പ്രവർത്തിച്ചിരുന്നത്. പ്രചാരകനായി കണ്ണൂരിൽ നിന്ന് ആദ്യം കൊച്ചിയിലേക്കും പിന്നീട് തിരുവനന്തപുരം കേന്ദ്രമാക്കിയും പ്രവർത്തിച്ചു. സംസ്ഥാനത്ത് ഏത് തിരഞ്ഞെടുപ്പ് നടന്നാലും നേതാക്കളും പ്രവർത്തകരും മുകുന്ദേട്ടനെ കണ്ട് അനുഗ്രഹം വാങ്ങാനെത്തിയിരുന്ന പതിവുണ്ടായിരുന്നു.
















Comments