തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആദ്യ വനിതാ പ്രസിഡന്റായി വി.ശോഭയെ തിരഞ്ഞെടുത്തു. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത പ്രസിഡന്റാകുന്നത്. കെ.ശരത്‌കുമാറാണ് സെക്രട്ടറി.
നിലവിൽ വൈസ് പ്രസിഡന്റാണ് വി.ശോഭ. പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തവർ 15 ന് ചുമതലയേൽക്കും. പി.കെ.കൃഷ്ണൻ നായർ വൈസ് പ്രസിഡന്റും അനുമോദ് .എ.എസ് ജോയിന്റ് സെക്രട്ടറിയുമാകും. കഴിഞ്ഞ തവണ ചെയർപേഴ്സണായിരുന്ന എ.ഗീതാകുമാരിയെ ട്രഷററായി തിരഞ്ഞെടുത്തിരുന്നു.
കെ.എസ്.ഇ.ബിയിൽ നിന്ന് അസിസ്റ്റ് എൻജിനിയറായിരുന്നു വി.ശോഭ. ഇവിടെ നിന്നും വിരമിച്ച ശേഷമാണ് ട്രസ്റ്റിൽ കൂടുതൽ സജീവമായത്. പൊങ്കാല മഹോത്സവത്തിന്റെ പബ്ലിസിറ്റി കൺവീനർ, ഉത്സവത്തിന്റെ ആദ്യ വനിതാ ജനറൽ കൺവീനർ പദവികളും വഹിച്ചിട്ടുണ്ട്. എസ്.ബി.ടിയിൽ നിന്ന് ചീഫ് മാനേജരായി വിരമിച്ച വി.വി.കുമാറാണ് ഭർത്താവ്. മകൾ അപർണ.
















Comments