തിരുവനന്തപുരം: ബിജെപിയുടെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാനും അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ സംഘപരിവാര്‍ രാഷ്‌ട്രീയത്തെ പതിറ്റാണ്ടുകളോളം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
ഭാരതീയ മൂല്യങ്ങളിലുള്ള അടിയുറച്ച വിശ്വാസം അദ്ദേഹത്തിന്റെ നേതൃത്വശൈലിയുടെ സവിശേഷതയായിരുന്നുവെന്നും ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും
ഗവര്‍ണര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Comments