രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനും ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ നേതാവുമായിരുന്ന പിപി മുകുന്ദന്റെ വിയോഗത്തിൽ അനുശോചിച്ച്
ശബരിമല അയ്യപ്പ സേവാ സമാജം. എല്ലാവർക്കും മുകുന്ദേട്ടനായ പിപി മുകുന്ദന്റെ വേർപാട് വലിയ നഷ്ടമാണെന്ന് അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട്, ജനറൽ സെക്രട്ടറി മുരളി കൊളങാട് എന്നിവർ അറിയിച്ചു.
വളരെ കാലം രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിരുന്നു. സംസ്ഥാനത്തിന്റെ സമ്പർക്ക പ്രമുഖും, ഭാരതീയ ജനതാ പാർട്ടിയുടെ കരുത്തുറ്റ സംസ്ഥാന, ദക്ഷിണമേഖല സംഘടനാ സെക്രട്ടറി എന്നീ പദവികളും വഹിച്ച് അനേകം സ്വയംസേവകർക്കും ബിജെപി പ്രവർത്തകർക്കും പ്രചോദനം നൽകി. എല്ലാവർക്കും മുകുന്ദേട്ടനായ പിപി മുകുന്ദന്റെ വേർപാട് വലിയ നഷ്ടമാണ്. പരേതന്റെ ആത്മാവിന് ഭഗവദ്പാദങ്ങളിൽ മോക്ഷം ലഭിക്കുന്നതിനായി പ്രാർത്ഥനയോടെ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു-ശബരിമല അയ്യപ്പ സേവാ സമാജം അറിയിച്ചു.
















Comments