കേരള രാഷ്‌ട്രീയത്തിലെ കരുത്തുറ്റ നേതാവായിരുന്ന പിപി മുകുന്ദന്റെ വിയോഗത്തിൽ അനുശോചിച്ച് മുൻ എംപി റിച്ചാർഡ് ഹെയ്. സ്‌നേഹം കൊണ്ട് ആർഎസ്എസിനെ കേരളത്തിൽ മികച്ച രീതിയിൽ വളർത്തിയ സൗമ്യനായ സംഘാടകനായിരുന്നു അദ്ദേഹമെന്നും ഒരിക്കൽ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു പിപി മുകുന്ദനെന്നും റിച്ചാർഡ് ഓർമ്മിച്ചു.
സ്‌നേഹം കൊണ്ട് ആർഎസ്എസിനെ കേരളത്തിൽ മികച്ച രീതിയിൽ വളർത്തിയ സൗമ്യനായ സംഘാടകനായിരുന്നു പിപി മുകുന്ദൻ. അദ്ദേഹത്തിന്റെ ആദ്യകാല പ്രവർത്തനരംഗം ആലപ്പുഴ ജില്ലയായിരുന്നു. ഇന്നും ആ മേഖലയിലുള്ള മുതിർന്നവർ അദ്ദേഹത്തെ ആരാധനയോടെ ഓർക്കുന്നു. ഒരിക്കൽ പരിചയപ്പെട്ടവർ ഒരിക്കലും മറക്കാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. സംഘടനയിലുള്ളവരുടെ വ്യക്തിപരമായ പ്രശ്‌നത്തിൽ പോലും അദ്ദേഹം വലിയ സഹായിയായിരുന്നു. മൂല്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ സംഘടനയുടെ സാമ്പത്തിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം ഏറെ മുൻപന്തിയിൽ നിന്നിരുന്നു. സിനിമ സാംസ്‌കാരിക മേഖല ഉള്ളവരുമായിട്ട് വളരെ അടുപ്പം സൂക്ഷിച്ചിരുന്നു. പിപി മുകുന്ദന്റെ വിയോഗം ദേശസ്‌നേഹികളുടെ തീരാനഷ്ടമാണ് ഒപ്പം സംഘടനയുടേയും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും അദ്ദേഹത്തിനെ സ്‌നേഹിക്കുന്നവരോടും എന്റെ അനുശോചനം രേഖപ്പെടുത്തുന്നു- അദ്ദേഹം പറഞ്ഞു.
2015 മുതൽ 2019 വരെ ആംഗ്ലോ-ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു ബിജെപി നേതാവായ റിച്ചാർഡ് ഹെയ്. രാഷ്‌ട്രീയക്കാരൻ എന്നതിലുപരി അദ്ധ്യാപകനും എഴുത്തുകാരനുമാണ് അദ്ദേഹം.
















Comments