തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൽ അനുവദിച്ച തുക പോലും ചിലവഴിക്കാതെ കേരളാ സർക്കാർ. നിർവഹണ പരാജയം നിയമസഭയിൽ തുറന്ന് സമ്മതിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ. കോന്നി എം എൽ എ കെ യൂ ജെനീഷ് കുമാറിന്റെസബ് മിഷന് മറുപടി പറയവെയാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കെടുകാര്യസ്ഥത കെ രാധാകൃഷ്ണൻ തുറന്നു സമ്മതിച്ചത്.
2050 വരെയുള്ള വികസനത്തിന് വേണ്ടി തയ്യാറാക്കിയ 3335 കോടിയുടെ മാസ്റ്റർപ്ലാനാണ് ശബരിമല മാസ്റ്റർ പ്ലാൻ എന്ന് അറിയപ്പെടുന്നത്. 2011 മുതൽ സംസ്ഥാന സർക്കാർ ബജറ്റ് വിഹിതം അനുവദിക്കുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ അനുവദിച്ചത് 335 കോടി രൂപയാണ് . എന്നാൽ ഇതിൽ നിന്ന് വെറും 141 . 25 കോടി രൂപ മാത്രാണ് ചിലവഴിച്ചത്.
എന്നാൽ ഈ വര്ഷം ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള വികസന പദ്ധതികൾക്കായി 30 കോടി രൂപ ചെലവിടുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ നിയമസഭയിൽ പറഞ്ഞു. കേന്ദ്രവിഹിതം കൂടി ഉൾപ്പെടുത്തി സമഗ്ര വികസനം നടപ്പാക്കും. കേന്ദ്ര വിഹിതം എത്രയാണ് എന്ന് മന്ത്രി സഭയിൽ വെളിപ്പെടുത്തിയില്ല.
















Comments