ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ നർല ബംബൽ ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ മരിച്ച ഇന്ത്യൻ ആർമിയുടെ കെന്റ് എന്ന നായയക്ക് അന്തിമോപചാരം അർപ്പിച്ച് സൈനികർ. കരസേനാ ഉദ്യോഗസ്ഥരെ രക്ഷിക്കുന്നതിനിടെയാണ് കെന്റിന് വെടിയേറ്റത്. 21-ആം ആർമി ഡോഗ് യൂണിറ്റിലെ ആറ് വയസ്സുള്ള വനിതാ ലാബ്രഡോറാണ് കെന്റ്.
ഭൗതിക ശരീരത്തിൽ ത്രിവർണ്ണ പതാക പുതപ്പിച്ച് ‘ഭാരത് മാതാ കീ ജയ്’ വിളികൾ മുഴക്കി സല്യൂട്ട് ചെയ്തുകൊണ്ടാണ് സൈനികർ കെന്റിന് അന്തിമോപചാരം അർപ്പിച്ചത്. ഏറ്റുമുട്ടൽ ഭയന്ന് ഭീകരർ ഓടിപ്പോയ പാതയിൽ സൈനിക നിരയെ നയിക്കുന്നിതിനിടെയാണ് കെന്റിന് വെടിയേറ്റത്. നാല് വർഷത്തെ സേവനത്തിൽ നിരവധി ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ കെന്റ് ഏർപ്പെട്ടിട്ടുണ്ട്.
#WATCH | Indian Army personnel pay last respects to Indian Army dog Kent, a six-year-old female labrador of the 21 Army Dog Unit. The canine soldier laid down her life while shielding its handler during the Rajouri encounter operation in J&K. Kent was leading a column of… pic.twitter.com/gAxkTusG33
— ANI (@ANI) September 13, 2023
“>
രജൗരി മേഖലയിൽ ഭീകരരും സൈനികരും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ജമ്മു കശ്മീർ പോലീസിലെ ഒരു ഉദ്യോഗസ്ഥനും സൈനികർക്കും ഉൾപ്പടെ മൂന്ന് പേർക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കശ്മീരിലെ അനന്ത്‌നാഗിൽ നടന്ന ഏറ്റുമുട്ടലിൽ 28 ആർമി ഡോഗ് യൂണിറ്റിലെ ഇന്ത്യൻ ആർമി ഡോഗായ ‘സൂം’-നും ജീവൻ നഷ്ടപ്പെട്ടിരുന്നു.
#IndianArmy paid last respects to K-9 #Kent who laid down her life in the line of duty.
#IADN pic.twitter.com/mhGZscbapB— Indian Aerospace Defence News – IADN (@NewsIADN) September 13, 2023
“>
















Comments