ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി പി മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി കൈതപ്രം ദാമോദരൻ നമ്പൂതിരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ദുഃഖം പങ്കുവെച്ചത്.
‘മുകുന്ദേട്ടന്റെ യാത്ര വളരെ ആകസ്മരണീയമായി തോന്നുന്നു. അമ്പത് വർഷത്തെ ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്. എനിക്ക് അദ്ദേഹം സ്വന്തം സഹോദരനെ പോലെയാണ്. പണ്ട് ഒരു കുടുംബാംഗമെന്ന പോലെ നാട്ടിൽ വരുമ്പോഴെല്ലാം അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ വീട്ടിലെത്താറുണ്ട്. അടുത്തിടെ മണത്തിണ്ണയിലെ വീട്ടിൽ പോയി അദ്ദേഹത്തെ കാണാൻ എനിക്ക് സാധിച്ചു’.
‘അദ്ദേഹത്തെ പോയി കണ്ട് യാത്ര പറയാൻ എനിക്ക് കഴിയില്ല. എന്റെ ദു:ഖം ഞാൻ അറിയിക്കുന്നു. എന്റെ ഏട്ടന്റെ സ്മരണയിൽ ഞാൻ നമസ്‌കരിക്കുന്നു. അദ്ദേഹത്തിന് മോക്ഷം കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു’ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.
















Comments