തൃശൂർ: കുടുംബവഴക്കിനെ തുടർന്ന് മൂന്നു പേരെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. ചിറക്കോട് സ്വദേശി ജോജി, ഭാര്യ ലിജി എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരുടെ 12 വയസുകാരനായ മകനും പൊള്ളലേറ്റിട്ടുണ്ട്. മകനുമായുള്ള പ്രശ്‌നത്തെ തുടർന്ന് കുടുംബത്തെ ജോജിയുടെ പിതാവാണ് തീ കൊളുത്തിയത്. പിതാവ് ജോൺസൺ വിഷം കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു.
ജോൺസനും, മകൻ ജോജിയും, ഭാര്യയും മകനുമാണ് ചിറക്കേക്കോട്ടയിലെ വീട്ടിൽ താമസിച്ചിരുന്നത്. ഇന്നലെ അർദ്ധരാത്രിയാണ് സെക്യൂരിറ്റി ജീവനകാരനായ ജോൺസൺ മകനെയും ഭാര്യയെയും ഇവരുടെ മകനായ ടെന്റുൽക്കറിനെയും മുറിയിൽ പൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് തീ കൊളിത്തിയത്. തീ ആളുന്നത് കണ്ട് നാട്ടുകാരാണ് ദമ്പതികളെയും കുട്ടിയെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. അതേ സമയം വിഷം കഴിച്ച് ജോൺസൺ ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. ഇയാളെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവറാണ് മകൻ ജോജി. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി ജോൺസനെതിരെ കേസെടുത്തു.
















Comments