തിരുവനന്തപുരം: കൃഷ്ണ പ്രസാദിന് പണം കിട്ടിയെന്നും ഇതു പറഞ്ഞാണ് ജയസൂര്യ അരോപിച്ചതെന്നും മന്ത്രി പി. പ്രസാദ്. പുതിയ തിരക്കഥ സൃഷ്ടിക്കാനാണ് നടൻ ശ്രമിച്ചതെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിലെ സംസ്ഥാന സർക്കാരിന്റെ വീഴ്ചയെ കുറിച്ച് പറഞ്ഞതോടെയാണ് ജയസൂര്യ സർക്കാരിന്റെ കണ്ണിലെ കരടായി ംമാറിയത്. പണം നൽകിയിട്ടുണെന്ന് വകുപ്പ് മന്ത്രിയും ആവർത്തിക്കുമ്പോഴും വായ്പയായാണ് പണം നൽകുന്നതെന്ന കാര്യം മന്ത്രി മറച്ചുവെയ്‌ക്കുകയായിരുന്നു. പണം ലഭിച്ചെങ്കിലും അതിനുണ്ടായ കാലതാമസവും വിഴ്ചകളും നടൻ കൃഷ്ണപ്രസാദ് തന്നെ വിവരിച്ചതോടെ സർക്കാരിനെതിരെ വലിയ പ്രക്ഷോഭമാണ് ഉയർന്നത്. കള്ളി വെളിച്ചത്തായതോടെ സർക്കാർ പ്രതിരോധത്തിലായി. ഇതിനെ മറികടക്കാനായി സർക്കാർ സംവിധാനം ഒന്നടങ്കം രംഗത്ത് വരുകയായിരുന്നു.
കാർഷിക പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനെ മറുപടി പറയുകയായിരുന്നു മന്ത്രി. തുക വൈകിയതിന് ഉത്തരവാദി സപ്ലൈകോ ആല്ലെന്നും പണം നൽകാതെ ബാങ്കുകൾ സപ്ലൈകോ നടപടിയെ അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നു എന്നുമാണ് കൃഷിമന്ത്രിയുടെ വാദം. കർഷക പ്രശ്‌നം ജയസൂര്യ പറഞ്ഞപ്പോൾ നടന്റെ മേൽ കുതിര കയറാൻ സൈബർ സംഘങ്ങളെ വെച്ചുവെന്ന് സണ്ണി ജോസഫ് എംഎൽഎ ആരോപിച്ചു. നെല്ല് സംഭരണത്തിൽ പണം കൊടുത്തുതീർത്ത് വരുകയാണെന്നും കൃഷിമന്ത്രി സഭയിൽ പറഞ്ഞു. മേൽ നോട്ടത്തിനായി ഒരു ക്യാബിനറ്റ് ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നെല്ല് സംഭരണത്തിൽ യഥാസമയം കേന്ദ്ര സഹായം ലഭിക്കാതെ വന്നപ്പോഴാണ് വായ്പ സംവിധാനം കൊണ്ടുവന്നത്. പലിശ സഹിതം തിരിച്ചടക്കുന്നത് സർക്കാരാണ്. കർഷകർക്ക് പണം അടക്കേണ്ടി വരും എന്നത് ഇല്ലാക്കഥയാണ്.
Comments