ചെന്നൈ : സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്തുന്നത്തിനായി ഡി എം കെ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് സർക്കുലർ വഴി ആവശ്യപ്പെട്ട തിരുവാരൂർ സർക്കാർ കോളേജ് പ്രിൻസിപ്പലിന്റെ നടപടി വിവാദമായി. കടുത്ത പ്രതിഷേധത്തെ തുടർന്ന് സർക്കുലർ പിൻവലിച്ചു .
‘സനാതന ധർമ്മത്തെ വെല്ലുവിളിക്കുന്നത്തിനായി നടത്തുന്ന സമ്മേളനത്തിൽ’ പങ്കെടുക്കാൻ വിദ്യാർത്ഥികളോട് നിര്ദേശിക്കണം എന്നാവശ്യപ്പെട്ട് ഡിഎംകെ എംഎൽഎ പൂണ്ടി കലൈവാനൻ തിരുവാരൂരിലെ സർക്കാർ ആർട്സ് കോളേജ് പ്രിൻസിപ്പലിന് കത്തെഴുതിയിരുന്നു.
“ നമ്മുടെ നാട്ടിൽ നുഴഞ്ഞുകയറിയ സനാതനികൾ നമ്മുടെ നാട്ടിലെ ഫെമിനിസത്തെ തുരങ്കം വച്ചു. ദ്രാവിഡ പ്രസ്ഥാനത്തിലൂടെ മാത്രമാണ് സ്ത്രീകൾ അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ തുടങ്ങിയത്. ഉദാഹരണത്തിന്, ദ്രാവിഡ പ്രസ്ഥാനത്തിലെ നമ്മുടെ യുവ നേതാവ് (ഉദയനിധി സ്റ്റാലിൻ) സനാതന ധർമ്മം ഉന്മൂലനം ചെയ്യാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം എടുത്ത് പറഞ്ഞിട്ടുണ്ട്. അതിനാൽ,“സെപ്തംബർ 15 ന്, ആരംഭിക്കുന്ന അണ്ണായുടെ ജന്മദിനാഘോഷത്തിൽ, സനാതന ധർമ്മത്തെ എതിർക്കുന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള ചിന്തകൾ പങ്കുവെക്കാൻ ഈ കോളേജിലെ വിദ്യാർത്ഥിനികളോട് അഭ്യർത്ഥിക്കുന്നു”.തിരുവാരൂർ തിരു വി. ക. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പലിന് ഡി എം കെ എം എൽ എ പൂണ്ടി കലൈവാനൻ അയച്ച കത്തിൽ പറഞ്ഞു,
ഇതേ തുടർന്ന് ഈ സനാതന ധർമ്മ വിരുദ്ധ ഹിന്ദുമത വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥിനികളോട് തിരു. വി. ക .ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ രാജാരാമൻ നിർദ്ദേശിക്കുകയായിരുന്നു. ഇതിനായി ഒരു സർക്കുലർ തന്നെ അയാൾ പുറത്തിറക്കി.
പ്രിൻസിപ്പലിന്റെ ഈ നടപടിക്കെതിരെ ബിജെപി ശക്തമായ നിലപാടുമായി രംഗത്തു വന്നു.തുടർന്ന് പ്രിൻസിപ്പാൾ തന്റെ നിർദേശം പിൻ വലിച്ചു,
Images via ANI and Vikatan
Comments