ശ്രീനഗർ: അനന്തനാഗിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരുടെ മരണത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും മുൻ കരസേനാ മേധാവിയുമായ ജനറൽ വികെ സിംഗ്. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരർക്ക് ഓശാന പാടുന്ന പാകിസ്താന്റെ നയത്തിനെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു. പാകിസ്താനെ ഒറ്റപ്പെടുത്തണം. അല്ലെങ്കിൽ, ഇത് സാധാരണ സംഭവമായാകും പാകിസ്താൻ കരുതുകയെന്നും സമ്മർദ്ദത്തിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനെ കുറിച്ച് നമ്മൾ ചിന്തിക്കണം. അല്ലെങ്കിൽ അവർ ഇത് ഒരു സാധാരണ സംഭവമായി കരുതും. അവരെ സമ്മർദ്ദത്തിലാക്കണമെങ്കിൽ, അവരെ ഒറ്റപ്പെടുത്തണം, അവർ സാധാരണക്കാകാതെ സാധാരണ ബന്ധങ്ങളൊന്നും നിലനിർത്താൻ സാധിക്കില്ല എന്ന് അവർ മനസ്സിലാക്കണം’. -ജനറൽ വി.കെ സിംഗ് പറഞ്ഞു.
ജമ്മു കശ്മീരിലെ അനന്ത്നാഗിൽ നടന്ന ഏറ്റുമുട്ടലിനിടെ കേണൽ മൻപ്രീത് സിംഗ്, മേജർ ആശിഷ് ധോനക്, ഡിഎസ്പി ഹുമയൂൺ ഭട്ട് എന്നീ മൂന്ന് സൈനികരാ വീരമൃത്യു വരിച്ചത്.
















Comments