ജയ്പൂർ : 2500 ലധികം വർഷം പഴക്കമുള്ള പാപദീശ്വർ മഹാദേവ ക്ഷേത്രത്തിലേക്കുള്ള പാത രാജസ്ഥാൻ സർക്കാർ അടച്ചതിനെതിരെ പ്രതിഷേധമുയർത്തി ജയ്പൂർ ഹിന്ദു മഹാസമ്മേളനം. രാജസ്ഥാൻ വനവകുപ്പ് നഹർഗഡ് വന്യജീവിസങ്കേതത്തിലേക്കുള്ള കവാടം നിർമ്മിക്കണമെന്ന എന്ന് ന്യായം നിരത്തിയാണ് പാത അടച്ചിട്ടിരിക്കുന്നത്. വനംവകുപ്പ് പ്രവേശന കവാടം മാറ്റുകയോ അല്ലെങ്കിൽ ക്ഷേത്രത്തിലേക്ക് പ്രത്യേക പാത നിർമ്മിക്കുകയോ വേണമെന്ന് ഹിന്ദു മഹാസമ്മേളനം ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം ക്ഷേത്ര തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ തടസ്സം നീക്കിയില്ലെങ്കിൽ സന്യാസിമാരുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്ന് സമ്മേളനം വ്യക്തമാക്കി.
അതി പുരാതനമായ ക്ഷേത്രത്തിലെ തീർത്ഥാടനം തടസ്സപ്പെടുത്താനുള്ള അശോക് ഗലോഡ് സർക്കാരിന്റെ നീക്കം ഹിന്ദുത്വത്തിനെതിരെയുള്ള അതിക്രമമാണെന്ന് സമ്മേളനത്തിൽ മഹന്ത് രാം സേവക് പറഞ്ഞു. സരിസ്‌ക, രൺതംബോർ വനങ്ങളിലും ക്ഷേത്രങ്ങളുണ്ട്, അവിടെ ഭക്തർക്ക് നിയന്ത്രണങ്ങളില്ല. എന്നാൽ ഇവിടെ വനം വകുപ്പ് അനാവശ്യമായി ഇടപെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments