മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ ജമ്മു കാശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ വ്യാപക വിമർശനം. ഉർഫാന മൂനീർ എന്ന മാദ്ധ്യമ പ്രവർത്തക പ്രതികരണം ചോദിച്ചെത്തിയപ്പോഴാണ് യുവതിയുടെ ശരീരത്തിൽ തൊട്ടുകൊണ്ട് അബ്ദുൾ സ്വകാര്യ കാര്യങ്ങൾ ചോദിച്ചത്. യുവതി ഇതിന്റെ നീരസം പ്രകടമാക്കിയെങ്കിലും നേതാവ് വീണ്ടും ചോദ്യങ്ങൾ ആവർത്തിക്കുയായിരുന്നു. ആദ്യം കാശീമിരിയിലാണ് ചോദിച്ചതെങ്കിലും പിന്നീട് സംസാരം ഹിന്ദിയിലേക്ക് മാറ്റുകയായിരുന്നു.
‘ എന്താണ് കൈയിൽ മെഹന്ദിയോക്കെ…വിവാഹം കഴിഞ്ഞ ? യുവതി സഹോദരന്റെ വിവാഹമെന്ന് മറുപടി നൽകുന്നു. ഉടനെ അബ്ദുള്ളയുടെ അടുത്ത ചോദ്യമെത്തി സഹോദരന്റെ ഭാര്യ സഹോദരനൊപ്പം കായണുമോ അതോ ഒളിച്ചോടുമോ…? യുവതി ചോദ്യങ്ങൾ ആവർത്തിച്ചെങ്കിലും അതിനൊന്നും മറുപടി പറയാതെ വീണ്ടും യുവതിയുടെ സ്വകാര്യ കാര്യങ്ങളിലേക്കാണ് കടന്നത്.
നിങ്ങളുടെ വിവാഹം കഴിഞ്ഞോ ? എന്നാണ് നിങ്ങളുടെ കല്യാണം? വരനെ നിങ്ങൾ തിരഞ്ഞെടുക്കുമോ അതോ വീട്ടുകാരോ?..വിവാഹം കഴിക്കാൻ പ്രായമായില്ലെന്ന് റിപ്പോർട്ടർ മറുപടി നൽകുന്നു.നിങ്ങൾ ആരെയാണ് വിവാഹം കഴിക്കുന്നതെന്ന് സൂക്ഷിക്കുക. ആർക്കറിയാം അയാളിപ്പോൾ യുവതികൾക്കൊപ്പം ചുറ്റയടിക്കുകയാകും എന്നായിരുന്നു അബ്ദുള്ളയുടെ മറുപടി.മാദ്ധ്യമപ്രവർത്തകരും രാഷ്‌ട്രീയ നേതാക്കളുമടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
Not just Unprofessional but
Deeply Misogynistic
Extremely DisgustingBut not surprising from an alliance that boycotts journalists who ask questions & treats them like this
When will you get married?
Did you choose your husband?
Will your parents choose your husband or you?… https://t.co/qyu43EwfPs pic.twitter.com/jwwcFT0mAw— Shehzad Jai Hind (@Shehzad_Ind) September 15, 2023
“>
Comments