പട്‌ന: ഇൻഡി സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രതിപക്ഷ സഖ്യം രൂപീകരിച്ചിരിക്കുന്നത് സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനാണെന്നും വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഭാരതത്തിന്റെ സംസ്‌കാരത്തെ സംരക്ഷിക്കാനുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ജനങ്ങൾ സനാതന ധർമ്മത്തെ സംരക്ഷിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
#WATCH | Patna, Bihar: Assam CM Himanta Biswa Sarma says, “The motive of the alliance made by the opposition is to work against ‘Sanatan’…The upcoming Lok Sabha election will be the fight for civilization. People of India will keep Sanatan protected.” pic.twitter.com/9MgkGCahUk
— ANI (@ANI) September 15, 2023
“>
നേരത്തെ രാജസ്ഥാനിലെത്തിയ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും പ്രതിപക്ഷത്തെ വിമർശിച്ച് രംഗത്തെതത്തിയിരുന്നു. സനാതന ധർമ്മത്തെക്കുറിച്ച് ലജ്ജിക്കുന്നവരാണ് കോൺഗ്രസുകാരെന്നും രാജസ്ഥാനിലെ ജനങ്ങൾ കോൺഗ്രസിനെ തുടച്ചു നീക്കുമെന്നും അദ്ദേഹം ഭിൽവാരയിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു. മാദ്ധ്യമങ്ങളെയും മാദ്ധ്യമ പ്രവർത്തകരെയും ബഹിഷ്‌ക്കരിക്കാനുള്ള പ്രതിപക്ഷ സഖ്യത്തിന്റെ നീക്കത്തെയും ബിജെപി നേതാക്കൾ വിമർശിച്ചു. ചെന്നൈയിലായാലും ബംഗാളിലായാലും ബിജെപിയെയും മാദ്ധ്യമങ്ങളെയും ഭയന്നതുകൊണ്ടാണ് കോൺഗ്രസ് പരാതി കൊടുക്കുന്നതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
Comments