കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ചത് വ്യാജ സൃഷ്ടിയാണെന്ന ആരോപണം ഉന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പോലീസ്. കൊയിലാണ്ടി സ്വദേശി അനിൽ കുമാറിനെതിരെയാണ് ഐടി ആക്ട് പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്. നിപ വൻകിട ഫാർമസി കമ്പനികളുടെ വൃജ സൃഷ്ടിയാണെന്ന ആരോപണം ഉന്നയിക്കുന്ന തരത്തിലായിരുന്നു ഇയാളുടെ പോസ്റ്റ്. ഇതിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അതേസമയം നിപ വ്യാപനം വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകളുടെ പ്രവർത്തനം തുടരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നതിന് വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. ഇന്ന് ഒരാൾക്ക് കൂടി നിപ സ്ഥിരീകരിച്ചിരുന്നു. നിപ ബാധിച്ച് ഓഗസ്റ്റ് 30-ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള ചെറുവണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ റൂട്ട് മാപ്പ് സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പ് ഉടൻ തന്നെ പുറത്ത് വിടും.
Comments