”ഞാൻ ഈ മനുഷ്യനെ വണങ്ങുന്നു. അദ്ദേഹം ഒരു എഞ്ചിനീയർ അല്ല. ഒരു ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അദ്ദേഹം ബിരുദം നേടുകയോ കമ്പ്യൂട്ടർ പരിജ്ഞാനം നേടുകയോ അല്ലെങ്കിൽ യന്ത്രങ്ങൾ രൂപവത്കരിക്കുകയോ ചെയ്തിട്ടില്ല. ഒന്നും അസാധ്യമല്ലെന്ന് ഏതൊരു എഞ്ചിനീയറും വിശ്വസിക്കുന്നതു പോലെ അദ്ദേഹവും വിശ്വസിച്ചു.”- ആനന്ദ് മഹീന്ദ്ര.
മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർപേഴ്‌സൺ ആനന്ദ് മഹീന്ദ്ര എക്‌സിൽ പോസ്റ്റ് ചെയ്ത ചിത്രത്തിൽ ട്വീറ്റ് ചെയ്ത വാചകങ്ങളാണിത്. ദേശീയ എഞ്ചിനീയേഴ്‌സ് ദിനത്തിൽ ഒരു പാവപ്പെട്ട മനുഷ്യന്റെ ചിത്രത്തെ വണങ്ങിയാണ് അദ്ദേഹം എക്‌സിൽ ഈ വാചകങ്ങൾ കുറിച്ചിരിക്കുന്നത്. അങ്ങനെ അദ്ദേഹം ആ മനുഷ്യനു മുന്നിൽ തലകുനിക്കാൻ ഒരു കാരണമുണ്ട്.
ബിഹാറിലെ ഗയ ജില്ലയിൽ ഒരു മലയോര പാതയുണ്ട്. സാങ്കേതികവിദ്യകൾ വികസിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടം. എന്നാൽ ഇവയുടെ ഒന്നും സഹായമില്ലാതെ ഒരു മനുഷ്യൻ ആ പാത ഒറ്റയ്‌ക്ക് നിർമ്മിച്ചെടുത്തു. അദ്ദേഹത്തിന്റെ പേര് ‘ ദശരത് മാഞ്ചി’.പാതയുടെ നിർമ്മാണത്തോടെ അദ്ദേഹം ‘പർവ്വത മനുഷ്യൻ’ എന്നറിയപ്പെട്ടു. 25 അടി വീതിയും 300 മീറ്റർ ദൂരവുമുള്ള ആ പാത നിർമ്മിച്ചെടുക്കാൻ അദ്ദേഹത്തിന് 22 വർഷം ആവശ്യമായി വന്നു. ഒരു മനുഷ്യന്റെ കഠിന പ്രയത്‌നത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിഫലനമായി നമുക്ക് ആ മലയോര പാതയെ കാണാൻ സാധിക്കും. നീണ്ട 22 വർഷത്തിൽ ആ നെറ്റിയിൽ നിന്നും ഇറ്റിറ്റു വീണ വിയർപ്പുത്തുള്ളികൾക്ക് പ്രതിഫലമായി പിന്നീട് പോസ്‌റ്റേജ് സ്റ്റാമ്പിൽ അദ്ദേഹത്തിന്റെ ചിത്രവും പതിഞ്ഞിരുന്നു. 1960-ൽ തുടങ്ങി 1982-ലാണ് പാതയുടെ പണി അവസാനിക്കുന്നത്. പാത വന്നതോടു കൂടി പല നഗരങ്ങളിലേക്കും എത്താനുള്ള ദൂരവും കുറഞ്ഞു. 2007-ൽ 70-ാം വയയസ്സിൽ അദ്ദേഹം ലോകത്തോട് വിട പറഞ്ഞപ്പോഴും മാഞ്ചിയുടെ വിയർപ്പിൽ നിന്നും പടുത്തുയർത്തിയ പാത ഇപ്പോഴും ജനങ്ങൾക്കായി തുറന്നു കിടക്കുന്നു.
On #EngineersDay2023 I bow low to this man. No, he wasn’t an engineer. No, he didn’t graduate from any Institute of Technology. No he wasn’t even computer literate nor did he design any machines. But he believed what every true Engineer believes:: “NOTHING is impossible.” https://t.co/zwyDe4Swr0
— anand mahindra (@anandmahindra) September 15, 2023
“>
ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ചിത്രം നിമിഷ നേരങ്ങൾ കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. ഒരു എഞ്ചിനീയർ ആയതിൽ ഞാൻ അഭിമാനിക്കുനെന്നും അദ്ദേഹം എല്ലാവർക്കും ഒരു മാതൃകയാണെന്നും തുടങ്ങി ഒട്ടനവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
















Comments