ചെന്നൈ : ഒരുപാട് കടമകളുടെ കൂട്ടയ്മയാണ് സനാതനധർമ്മമെന്ന് മദ്രാസ് ഹൈക്കോടതി . രാജ്യസ്നേഹം വരെ അതിൽ ഉൾപ്പെടുമെന്നും കോടതി നിരീക്ഷിച്ചു .തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗവൺമെന്റ് ആർട്‌സ് കോളേജ് പ്രിൻസിപ്പലിനെതിരായ ഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.
മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പാർട്ടി സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് സനാതനത്തോടുള്ള എതിർപ്പ് എന്ന വിഷയത്തിൽ വിദ്യാർത്ഥികളോട് അഭിപ്രായം പറയാൻ ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സർക്കുലർ പുറത്തിറക്കി. ഇതിനെതിരെയാണ് ഇളങ്കോവൻ എന്ന വ്യക്തി ഹൈക്കോടതിയിൽ ഹർജി നൽകിയത് .
സനാതൻ ധർമ്മം ഏതെങ്കിലും ഒരു ഗ്രന്ഥത്തിൽ കണ്ടെത്താനാകില്ലെന്നും അതിന് നിരവധി സ്രോതസ്സുകളുണ്ടെന്നും ജസ്റ്റിസ് എൻ ശേഷയശിയുടെ ബെഞ്ച് പറഞ്ഞു. ഭരണഘടനയുടെ അനുച്ഛേദം (19)(1) അഭിപ്രായ സ്വാതന്ത്ര്യം നൽകുന്നുണ്ടെങ്കിലും എല്ലാ മതങ്ങളും വിശ്വാസത്തിൽ അധിഷ്ഠിതമാണ് . അതുകൊണ്ട് മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായ സ്വാതന്ത്ര്യം പ്രയോഗിക്കുമ്പോൾ, ആരെയും വേദനിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ആവശ്യമാണ്.
രാജ്യം, രാജാവ്, മാതാപിതാക്കൾ, അധ്യാപകർ എന്നിവരോടുള്ള കടമയും ദരിദ്രരോടുള്ള സേവനവും ഉൾപ്പെടെ നിരവധി കടമകൾ സനാതനധർമ്മത്തിൽ ഉൾപ്പെടുന്നു. അതുകൊണ്ട് സനാതന ധർമ്മത്തോടുള്ള എതിർപ്പ് എന്നാൽ ഈ കടമകളെല്ലാം അവസാനിക്കും എന്നാണ്.ഒരു പൗരൻ തന്റെ രാജ്യത്തെ സ്നേഹിക്കണ്ടേ , തന്റെ രാജ്യത്തെ സേവിക്കുക എന്നത് അവന്റെ കടമയല്ലേ? മാതാപിതാക്കളെ ശ്രദ്ധിക്കേണ്ടതല്ലേ -എന്നും കോടതി ചോദിച്ചു.
Comments