ആലപ്പുഴ: വായ്പ നൽകാമെന്ന വ്യാജേന വനിതാ ഗ്രൂപ്പുകളിൽ നിന്ന് പണം തട്ടിയ കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തിരുനെൽവേലി നങ്ങുനേരി നാരായണസ്വാമി കേവിൽ സ്ട്രീറ്റ് സ്വദേശി യോഗുപതി ആണ് അറസ്റ്റിലായത്.സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും വായ്പ എടുത്ത് നൽകാമെന്ന് ധരിപ്പിച്ച് 24 പേരിൽ നിന്നാണ് പ്രതി പണം തട്ടിയത്.
ലോൺ ലഭിക്കുന്നതിനായി പ്രതി പറഞ്ഞ ഐസിഐസിഐ ബാങ്ക് തമിഴ്‌നാട് അഞ്ചുഗ്രാമം ശാഖയിലെ അക്കൗണ്ടിലേക്ക് ഇവർ പണം നിക്ഷേപിച്ചു. എന്നാൽ ഇതിന് ശേഷവും വായ്പ ലഭിക്കാതിരുന്നതിനെ തുടർന്നാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. പിന്നാലെ ഇവർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചേർത്തല ഡിവൈഎസ്പി കെ വി ബെന്നി, കുത്തിയതോട് എസ്എച്ച്ഒ എ ഫൈസൽ, എസ്ഐ പി ആർ രാജീവ്, ജെ സണ്ണി, എസ്സിപിഒമാരായ ആനന്ദ്, നിധിൻ, സിപിഒമാരായ മനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















Comments