ഏഷ്യാകപ്പിൽ നിന്ന് പുറത്തായതിന് പിന്നിലെ പാക് ക്രിക്കറ്റ് ബോർഡ്, ടീം മാനേജ്‌മെന്റ് എന്നിവർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ പാകിസ്താൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പരിക്കേറ്റിട്ടും മത്സരത്തിനായി കളത്തിലിറക്കിയ ഷദാബ് ഖാന് വിശ്രമം അനുവദിക്കാത്തതിലും ടീം മാനേജ്‌മെന്റിനെ കുറ്റപ്പെടുത്തിയാണ് താരം രംഗത്തെത്തിയത്.
ഏഷ്യാകപ്പിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുക്കുന്നു. അതിനായി അവർ ടീമിലും മാറ്റങ്ങൾ വരുത്തുന്നു. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി ഇന്ത്യ ജൂനിയർ താരങ്ങൾക്ക് അവസരം നൽകാൻ ശ്രമിക്കാറുണ്ട്. ഇതിലൂടെ അവർ ഉദ്ദേശിക്കുന്നത് ലോകകപ്പിനായി ടീമിനെ സജ്ജമാക്കുക എന്നതാണ്. തീരുമാനങ്ങൾ പലപ്പോഴും നല്ലതിന് വേണ്ടിയായിരിക്കും. നിങ്ങൾ 15 അംഗ ടീമിനെ തിരഞ്ഞെടുക്കുന്നു. ഇവർ പ്ലേയിംഗ് ഇലവനിലെ മികച്ച താരങ്ങളാണ്. മുൻനിര താരങ്ങൾക്ക് വിശ്രമമനുവദിക്കുന്നതിൽ പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാദാബിന് വിശ്രമം അനുവദിച്ചാൽ പകരം കളിക്കാൻ ഒസാമ മിർ ഉണ്ടെന്നും അദ്ദേഹം മുമ്പ് പാകിസ്താന് വേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും അഫ്രീദി ചൂണ്ടിക്കാട്ടി. അതേസമയം, മോശം ഫോമിൽ തുടരുന്ന താരത്തെ 15 അംഗ സ്‌ക്വാഡിൽ നിന്നും ഒഴിവാക്കണമെന്ന് പറയില്ലെന്നും ടീമിൽ നിലനിർത്തിക്കൊണ്ടുതന്നെ ആ താരത്തിന് വിശ്രമം അനുവദിക്കാമെന്നും അഫ്രീദി പറഞ്ഞു.
പരിക്കേറ്റ കെഎൽ രാഹുലിന് ഗ്രൂപ്പ് ഘട്ടത്തിൽ വിശ്രമം നൽകി സൂപ്പർ പോരാട്ടം ആരംഭിച്ചപ്പോൾ ഇന്ത്യ കളത്തിലിറക്കിയിരുന്നു. ബംഗ്ലാദേശിനെതിരായുളള മത്സരത്തിൽ സീനിയർ താരമായ വിരാട് കോഹ്ലിയ്‌ക്കും ഇന്ത്യ വിശ്രമം അനുവദിച്ചിരുന്നു.
Comments