കോഴിക്കോട്: ജില്ലയിൽ നിപ വ്യാപിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ബേപ്പൂർ ഹാർബർ അടച്ചു. മീൻപിടുത്ത ബോട്ടുകൾ തീരത്തേക്ക് അടുപ്പിക്കാൻ പാടില്ല. മത്സ്യങ്ങൾ ലേലം ചെയ്യുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ബോട്ടുകൾ വെള്ളയിൽ ഹാർബറിൽ അടുപ്പിക്കാനാണ് നിലവിൽ നൽകിയിരിക്കുന്ന നിർദ്ദേശം.
അതേസമയം തലസ്ഥാനത്ത് രണ്ടു പേർക്ക് നിപ വൈറസ് ബാധിച്ചതായി സംശയം നിലനിൽക്കുന്നുണ്ട്. കോഴിക്കോടു നിന്നും വന്ന മെഡിക്കൽ വിദ്യാർത്ഥിനിക്കും കാട്ടാക്കട സ്വദേശിനിയ്‌ക്കുമാണ് രോഗ ലക്ഷണങ്ങൾ പ്രകടമായിരിക്കുന്നത്. ഇവരുടെ സ്രവങ്ങൾ പരിശോധനയ്‌ക്കായി തോന്നയ്‌ക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.
കോഴിക്കോട് ജില്ലയിൽ അനിശ്ചിത കാലത്തേക്ക് സ്‌കൂളുകൾക്ക് അവധി നൽകി കൊണ്ടുള്ള ഉത്തരവിലും മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാസം 23 വരെയാണ് വിദ്യാലങ്ങൾക്ക് ഇപ്പോൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ ഓൺലൈൻ ക്ലാസുകളുണ്ടാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
















Comments