സൂര്യന് ചുറ്റും മറ്റ് ഗ്രഹങ്ങൾ ഭ്രമണം ചെയ്യുന്നതിനെ കുറിച്ച് നമുക്കറിയാം. എന്നാൽ എങ്ങനെയാണ് സൂര്യന്റെ ഉത്ഭവം എന്നത് സംബന്ധിച്ച് നമുക്ക് ധാരണയുണ്ടാകില്ല. ഇത്തരത്തിൽ ഒരു നക്ഷത്രത്തിന്റെ ജനന ചിത്രമാണ് നാസ പങ്കുവെച്ചിരിക്കുന്നത്. കോടാനുകോടി വർഷങ്ങളാണ് മിക്ക നക്ഷത്രങ്ങളുടെയും പ്രായമെങ്കിലും പതിനായിരക്കണക്കിന് വർഷം മാത്രമുള്ള നക്ഷത്രത്തിന്റെ ചിത്രമാണ് നാസ പങ്കുവെച്ചിരിക്കുന്നത്.
ഈ നക്ഷത്രം പ്രായം കൂടുന്നതിന് അനുസരിച്ച് സൂര്യനെ പോലെ ആകുന്നു എന്നാണ് നാസ പുറത്തുവിട്ട റിപ്പോർട്ട്. ചിത്രത്തിലുള്ള നക്ഷത്രത്തിന് ചുറ്റും കാണപ്പെടുന്ന തിളക്കമുള്ള വസ്തുക്കളെ ഹെർബിഗ്-ഹാരോ എന്നാണ് പറയപ്പെടുന്നത്.
ഭൂമിയിൽ നിന്നും ഏകദേശം 1,000 പ്രകാശ വർഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏറ്റവും പ്രായം കുറഞ്ഞതും ഭൂമിയോട് ഏറ്റവും അടുത്തുള്ളതുമായ നക്ഷത്രം കൂടിയാണിത്. ഇത്തരത്തിൽ രൂപം കൊള്ളുന്ന നക്ഷത്രങ്ങളിൽ നിന്നും പുറന്തള്ളുന്ന വാതക ജെറ്റുകൾ ചുറ്റുമുള്ള വാതകങ്ങളും പൊടിയുമായി കൂട്ടിയിടിക്കുമ്പോഴാണ് ഹെർബിഗ് ഹാരോ ഉണ്ടാകുന്നത്.
















Comments