അഹമ്മദാബാദ് : ഗുജറാത്തിലെ തസ്രയിൽ ശിവഭക്തരുടെ ഘോഷയാത്രയ്ക്ക് നേരെ മതമൗലികവാദികളുടെ കല്ലേറ് . കേസിൽ 11 പേരെ പോലീസ് അറസ്റ്റ് ചെയ്തു . സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് . അതേസമയം, അക്രമിക്കാനായി കല്ലുകൾ ശേഖരിച്ച് വച്ചിരുന്നത് സമീപത്തെ മദ്രസയുടെ മുകളിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
പുറത്തുവന്ന വീഡിയോയിൽ, മദ്രസയുടെ മേൽക്കൂരയിൽ കൂട്ടിയിട്ടിരിക്കുന്ന കല്ലുകൾ വ്യക്തമായി കാണാം. റെയിവേ ട്രാക്കിൽ നിന്ന് 200 മീറ്റർ മാത്രം അകലെയാണ് മദ്രസ സ്ഥിതിചെയ്യുന്നത് .സംഭവത്തിന്റെ ഉറവിടം കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കി. കൂടാതെ, ഈ സംഭവം വലിയൊരു ഗൂഢാലോചനയുടെ ഭാഗമായി ആസൂത്രിതമായി നടന്നതാകാമെന്ന സംശയവും ബലപ്പെടുന്നു.
കല്ലേറുണ്ടായ സംഭവത്തിൽ പങ്കുണ്ടെന്ന് 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സയ്യിദ് നിയാസ് അലി മഹ്ബൂബലി, പത്താൻ ഇമ്രാൻ ഖാൻ അലി ഖാൻ, സയ്യിദ് ഇർഷാദ് അലി ഖമർ അലി, സയ്യിദ് ഷക്കീൽ അഹമ്മദ് ആസിഫ് അലി, മാലെക് ഷബ്ബിർഹുസൈൻ അഹമ്മദ്മിയാൻ, സയ്യിദ് മുഹമ്മദ് അമീൻ മൻസൂർ അലി, സയ്യിദ് മുഹമ്മദ് അമീൻ മാൻസൂർ അലി, സയ്യിദ് മുഹമ്മദ് അഖീഫ് , ലിയാഖ്വാലി അഖീഫ് , സയ്യിദ് ഷക്കീൽ അഹമ്മദ് ആസിഫ് അലി എന്നിവരാണ് അറസ്റ്റിലായത്.
ഘോഷയാത്ര മദ്രസയുടെ പരിസരത്ത് എത്തിയപ്പോൾ മ്യൂസിക് ഓഫ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം സമുദായത്തിൽ നിന്നുള്ള 50 ഓളം പേർ രംഗത്തിറങ്ങുകയും തങ്ങളെ ആക്രമിക്കുകയുമായിരുന്നുവെന്ന് ഭക്തർ നൽകിയ പരാതിയിൽ പറയുന്നു. മടങ്ങുന്നതിനിടെ യാത്രയ്‌ക്ക് നേരെ കല്ലേറുണ്ടായി.സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരും ഒരു പിഎസ്ഐയും ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
Comments