ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. ഭാര്യ ലക്ഷ്മി ബോസിനൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്.
ഭാര്യ ലക്ഷ്മി ബോസിനൊപ്പം ക്ഷേത്രത്തിലെത്തിയ ഗവർണറെ ചക്കുളത്ത് കാവ് ക്ഷേത്ര മുഖ്യ കാര്യ ദർശിമാരായ രാധകൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, മണിക്കുട്ടൻ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് എന്നിവർ ചേർന്ന് സ്വീകരിച്ചു.
1950 സെപ്റ്റംബർ 17-ന് ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഗ്രാമത്തിലാണ് പ്രധാനമന്ത്രിയുടെ ജനനം. ബാല്യം കാലം മുതൽ ആർഎസ്എസിന്റെ സജീവ പങ്കാളിയായിരുന്നു അദ്ദേഹം. 1987-ലായിരുന്നു പാർട്ടിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റത്.
1998-ൽ നരേന്ദ്രമോദിയെ പാർട്ടിയുടെ സംഘടനാ സെക്രട്ടറിയായി നിയോഗിച്ചു. 2001-ലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റത്. 2014-ലെ പൊതുതിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തോടെ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
കഴിഞ്ഞ ഒമ്പത് വർഷം കൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിന്റെ പാതയിൽ സഞ്ചരിച്ചു. രാജ്യത്തെ പൗരന്മാർക്കായി അക്ഷീണം പ്രയത്‌നിക്കുന്ന നേതാവായി അദ്ദേഹം മാറി. രാജ്യത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റാൻ നരേന്ദ്രമോദിയ്‌ക്ക് സാധിച്ചു.
















Comments