സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി സെറീന്‍ ഖാനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് കൊല്‍ക്കത്ത കോടതി. 2016-ല്‍ നാര്‍ക്കല്‍ദാങ്കെ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
അന്വേഷണ ഉദ്യോഗസ്ഥന്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചതിന് പിന്നാലെയാണ് സീല്‍ദാ കോടതി വാറന്റ് പുറപ്പെടുവിച്ചത്. നടി ജാമ്യത്തിന് അപ്പീല്‍ നല്‍കുകയോ കോടതിയില്‍ ഹാജരാകുകയോ ചെയ്തിട്ടില്ല.
കേസ് വിളിച്ചപ്പോഴോന്നും ഇവര്‍ കോടതിയില്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് വാറന്റ് പുറപ്പെടുവിച്ചത്.2010-ല്‍ പുറത്തിറങ്ങിയ സൽമാൻ ചിത്രം വീറിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.
Comments