ശ്രീനഗർ: ലോകത്തിലെ ഏറ്റവും വിലമതിക്കുന്ന ഗുച്ചി കൂണുകൾ പിടികൂടി. ജമ്മുകശ്മീരിലെ ഉദ്ദംപൂർ മേഖലയിലാണ് 90 ലക്ഷം രൂപയുടെ കൂണുകൾ പിടികൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കൂണുകൾ കണ്ടെടുത്തത്.
90-92 ലക്ഷം രൂപ വിലമതിക്കുന്ന 307 കിലോഗ്രാം ഗുച്ചി കൂണുകളാണ് കണ്ടെടുത്തതെന്ന് വനംവകുപ്പ് അറിയിച്ചു. കാറിൽ കൂണുകൾ കടത്താൻ ശ്രമിക്കവെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് കാർ തടഞ്ഞുനിർത്തി പ്രതികളെ പിടികൂടിയത്.
ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ കൂണുകൾ എന്നാണ് ഗുച്ചികൂണുകൾ അറിയപ്പെടുന്നത്. ഇവയ്‌ക്ക് വിപണിയിൽ കിലോയ്‌ക്ക് 25,000 മുതൽ 30,000 വരെയാണ് വില. ചില പ്രത്യേക കാലവസ്ഥയിലും പാരിസ്ഥിക സാഹചര്യങ്ങളിലും വളരുന്നവയാണ് ഗുച്ചികൂണുകൾ.
















Comments