കാസർകോട്: യുവതിയുടെ പീഡന പരാതിയിൽ പ്രതികരണവുമായി പീഡനക്കേസ് പ്രതി ടെലിവിഷൻ താരം ഷിയാസ് കരിം. സമൂഹമാദ്ധ്യമത്തിലൂടെ ആയിരുന്നു ഇയാൾ പ്രതികരണം നടത്തിയത്. മാധ്യമങ്ങൾക്കെതിരെ അശ്ലീല അധിക്ഷേപമാണ് വീഡിയോയിലൂടെ ഇയാൾ നടത്തിയത്. മാധ്യമങ്ങൾ വ്യാജ വാർത്ത നൽകുന്നെന്ന് ആരോപണം. താന്‍ ജയിലിലല്ല ദുബായിലാണെന്നും ഷിയാസ് പറയുന്നുണ്ട്.
എന്നെക്കുറിച്ച് ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഞാന്‍ ജയിലിലല്ല, ദുബായിലാണ്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്. നാട്ടിൽ ഞാൻ ഉടൻ എത്തും. വന്നതിനുശേഷം നേരിട്ടു കാണാം എന്നാണ് ഷിയാസ് പറയുന്നത്. മാദ്ധ്യമങ്ങൾ വ്യാജ വാർത്തയാണ് നൽകുന്നതെന്ന് പറഞ്ഞ് അശ്ലീല അധിക്ഷേപവും പ്രതി നടത്തുന്നുണ്ട്.
എറണാകുളത്തെ ജിമ്മിൽ വർഷങ്ങളായി ട്രെയിനറായി ജോലി ചെയ്യുന്ന യുവതിയാണ് ഷിയാസിനെതിരെ പരാതി നൽകിയത്. ഇയാൾ വിവാഹ വാഗ്ദാനം നൽകി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. യുവതിയിൽ നിന്നും ഷിയാസ് 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ രണ്ടുതവണ ഗര്‍ഭഛിദ്രം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു.
യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിനും വിശ്വാസവഞ്ചനയ്‌ക്കും ഗര്‍ഭഛിദ്രം നടത്തിയതിനും വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പരാതിക്കാരിയെ ശനിയാഴ്ച കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കി.
Comments