ഹൈദരാബാദ്: സനാതന ധർമ്മത്തെ അവഹേളിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ പോലും കഴിവില്ലാത്തവരാണ് കോൺഗ്രസുകാരെന്ന് ബിജെപി നേതാവ് ബന്ദി സഞ്ജയ്. മതത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണെന്നും കോൺഗ്രസിനെ വിമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു. ഡിഎംകെ നേതാവ് ഉദയനിധിയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുമ്പോഴാണ് ബന്ദി സഞ്ജയ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
‘സനാതന ധർമ്മത്തിനെതിരായുള്ള പരമാർശിലൂടെയുണ്ടായ വിവാദങ്ങളെ ഒരുമിച്ച് നിന്ന് പരിഹരിക്കാൻ പോലും സാധിക്കാത്ത നിസ്സഹായാവസ്ഥയിലാണ് കോൺഗ്രസ് ഇപ്പോൾ. മതത്തിന്റെ കാര്യത്തിൽ കോൺഗ്രസിന് ഇരട്ടത്താപ്പാണുള്ളത്. മുമ്പ് മറ്റൊരു മതത്തിനെ അധിക്ഷേപിച്ചതിന് പാർട്ടി ഒരു നേതാവിനെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാലിന്ന് സനാതന ധർമ്മത്തെ അവഹേളിച്ച സംഭവത്തിൽ ഒരു വാക്ക് പോലും കോൺഗ്രസ് പ്രതികരിച്ചിട്ടില്ല’
‘ഭൂരിപക്ഷ സമുദായത്തെ അധിക്ഷേപിച്ചാൽ പ്രതികരിക്കാൻ കോൺഗ്രസിന് സാധിക്കാത്തത് രാഷ്‌ട്രീയ സമ്മർദ്ദം മൂലമാണ്. കോൺഗ്രസ് ന്യൂനപക്ഷ പ്രീണനത്തിലാണ്. മതവികാരം വ്രണപ്പെടുമ്പോൾ പ്രതിഷേധിക്കാൻ അവർക്ക് കഴിയില്ല. അവർ ഭൂരിപക്ഷ സമുദായത്തെ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്യുന്നത്. പാർട്ടിയ്‌ക്ക് സ്വന്തം നേതാക്കളിൽ ഒരു വിശ്വാസവുമില്ല. സനാതന ധർമ്മത്തെ കളങ്കപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്ന ഏത് വിമർശങ്ങൾക്കെതിരെയും ബിജെപിയും ഭൂരിപക്ഷ സമുദായവും ശക്തമായി തന്നെ പ്രതികരിക്കും’ബന്ദി സഞ്ജയ് പറഞ്ഞു.
















Comments