എറണാകുളം: കേരളീയ സമൂഹത്തിൽ പുതുതലമുറയെ വലയിലാക്കാൻ നൂതന തന്ത്രങ്ങളുമായി പോപ്പുലർ ഫ്രണ്ട് രംഗത്ത്. അവരുടെ നിശബ്ദ അനുയായികളെ മുൻ നിർത്തി സമൂഹമാധ്യമങ്ങൾ കൈപ്പിടിയിലൊരുക്കാനുള്ള ഗൂഢ ശ്രമമാണ് വെളിച്ചത്ത് വരുന്നത്. ഇതിനായി സോഷ്യൽ മീഡിയ ഇൻഫ്ലുൺസേഴ്സ് കൂട്ടായ്മ എന്നെ പേരിൽ കഴിഞ്ഞ ആഴ്ച ഒരു സംഗമം സംഘടിപ്പിക്കുകയുണ്ടായി. ഇതിനെ തുടർന്ന് ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. വിവാദ സ്വയം പ്രഖ്യാപിത മാദ്ധ്യമ പ്രവർത്തകനായ കാദർ കരിപ്പൊടി എന്നയാളാണ് ഈ സംവിധാനത്തിന്റെ പ്രസിഡണ്ടായി ചുമതലഏറ്റിരിക്കുന്നത്.
ഇതിനു മുൻപ് ആർ എസ് എസ്സിനെതിരെ കള്ള വാർത്ത പ്രചരിപ്പിച്ചതിന് ഇയാൾക്കെതിരെ കേസ് ഉണ്ടായിട്ടുണ്ട്. അന്ന് ഇയാളെ പിടികൂടാൻ പോലീസ് എത്തിച്ചേർന്നപ്പോൾ ഓഫീസിൽ നിന്ന് ഇറങ്ങി ഓടി രക്ഷപെടുകയായിരുന്നു. സിഎഎവിരുദ്ധ ശക്തികൾ കാസർകോട് നടത്തിയ പ്രതിഷേധത്തോടനുബന്ധിച്ച് ടൗൺ സിഐയെ അക്രമിച്ച കേസിൽ റിമാൻഡിലായ കാദർ കരിപ്പൊടിക്കെതിരെ ഭർതൃമതിക്കെതിരെ അപകീർത്തികരമായ വാർത്തകൾ യൂട്യൂബിൽ പ്രചരിപ്പിച്ചതിനെതിരെ ബദിയടുക്ക സ്റ്റേഷനിലും കെഎസ്ഇബി ജീവനക്കാരുടെ പരാതിയിൽ വിദ്യാനഗർ പോലീസിലും പരാതിയുണ്ട്.
ഹരിദ്വാറിലെ സംഭവ വികാസങ്ങളെ ദുരുപയോഗം ചെയ്തു പ്രചരിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. അതിനിടെ സോഷ്യൽ മീഡിയ ഇൻഫ്ലുൺസേഴ്സ് കൂട്ടായ്മ എന്ന പേരിൽ വന്നത് യദാർത്ഥത്തിൽ നോർത്ത് കേരളാ മുസ്ലിം ഇൻഫ്ലുൺസേഴ്സ് അസോസിയേഷൻ ആണെന്ന ആരോപണവുമായി മൃണാൾ എന്ന യൂട്യൂബർ രംഗത്തു വന്നിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ തിളങ്ങി നിൽക്കുന്നവരെ പലവിധ പ്രലോഭനങ്ങളിലൂടെയും തങ്ങളോടൊപ്പം നിർത്തി ആശയപ്രചരണം നടത്താനുള്ള പോപ്പുലർ ഫ്രണ്ടിന്റെ ഈ നീക്കത്തിനെ സർക്കാർ ഏജൻസികൾ സസൂക്ഷ്മം വീക്ഷിച്ചു വരികയാണ്. ഇത്തരം കൂട്ടായ്‍മകളിൽ അംഗമാകുന്നവർക്ക് പണവും മറ്റുള്ള കാര്യങ്ങളും നൽകി തങ്ങളുടെ ആജ്ഞാനുവർത്തികളാക്കി മാറ്റാനുള്ള പദ്ധതിയാണെന്നു കേന്ദ്ര ഏജൻസികൾക്ക് സംശയമുണ്ട്. അതിനാൽ തന്നെ ഈ മീറ്റിങ്ങിൽ പങ്കെടുത്തവരുടെ വിലാസങ്ങൾ ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾ അവർ ശേഖരിച്ചു വരുന്നു. ഇതിൽ പങ്കെടുത്തത്തവരും സഹകരിച്ചു പ്രവർത്തിക്കുന്നവർ അപ്ലോഡ് ചെയ്തതും ഭാവിയിൽ ചെയ്യുന്നതുമായ വീഡിയോകളും സോഷ്യൽ മീഡിയ ഇടപെടലുകളും സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സാധ്യത.ഇപ്പോൾ സൗദി യുവതിയെ പീഡിപ്പിക്കാൻ ശ്രമം,ഇച്ചതിനു കേസിൽ പെട്ട മല്ലു ട്രാവലർ ഈ സംഘടനയുടെ ഭാഗമായി ചുമതലയിൽ ഉണ്ടായിരുന്നു
സോഷ്യൽ മീഡിയ കൂട്ടായ്മയുടെ മറവിൽ ഐ എസ് ആശയങ്ങൾ പ്രചരിപ്പിക്കാനുളള സാധ്യതയും ഏജൻസികൾ തള്ളിക്കളയുന്നില്ല.
















Comments