ചെന്നൈ : ഗണേശ ചതുർത്ഥിയുമായി ബന്ധപ്പെട്ട് ഭക്തർക്ക് മേൽ പ്രത്യേക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ സ്റ്റാലിൻ സർക്കാർ . കരകൗശല വിദഗ്ധർ നിർമ്മിച്ച ഗണേശ വിഗ്രഹങ്ങൾ സീൽ ചെയ്ത സംഭവം ഉണ്ടായതിന് പിന്നാലെയാണിത് . ഗണേഷ ചതുർത്ഥി പന്തൽ സ്ഥാപിക്കാൻ ഭക്തർ വൈദ്യുതി വകുപ്പ്, പോലീസ്, അഗ്നിശമന വിഭാഗം, ഹൈവേ വകുപ്പ്, തദ്ദേശ സ്ഥാപനം എന്നിവയിൽ നിന്ന് അനുമതി വാങ്ങണമെന്ന് ചെന്നൈ പോലീസ് ഉത്തരവിട്ടു.
ഗണേശ വിഗ്രഹം ഭൂമിയിൽ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ തദ്ദേശ സ്ഥാപനത്തിന്റെയും ഹൈവേ വകുപ്പിന്റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും അനുമതി വാങ്ങണം , അഗ്നിശമന വകുപ്പിൽ നിന്നും വൈദ്യുതി വകുപ്പിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എടുക്കണം , ഗണേശ വിഗ്രഹത്തിന്റെ ഉയരം 10 അടിയിൽ കൂടരുത് , ആരാധനാലയങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവയ്‌ക്ക് സമീപം പ്രതിമകൾ സ്ഥാപിക്കരുത്.
മറ്റു മതസ്ഥരെ വേദനിപ്പിക്കാൻ വേണ്ടി മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തരുത് , പ്രതിമകൾക്ക് സമീപം 24 മണിക്കൂറും രണ്ട് പേരെ വിന്യസിക്കണം ,പടക്കം പൊട്ടിക്കരുത്., ഒരു രാഷ്‌ട്രീയ പാർട്ടിയെയും പിന്തുണയ്‌ക്കുന്ന ബാനറുകളും പോസ്റ്ററുകളും പൂജ പന്തലുകളിൽ സ്ഥാപിക്കാൻ പാടില്ല എന്നിവയ്‌ക്കൊപ്പം പോലീസ് നിശ്ചയിക്കുന്ന ദിവസങ്ങളിൽ മാത്രമേ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാവൂ, പോലീസ് നിർദ്ദേശിക്കുന്ന റൂട്ടുകളിൽ മാത്രം കൊണ്ടുപോകണം എന്നീ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഇതിനെതിരെ വിശ്വാസികൾ ഒന്നടങ്കം രംഗത്ത് വന്നിട്ടുണ്ട് . മറ്റ് മതങ്ങളുടെ ആഘോഷങ്ങൾക്ക് സമാനമായ ഉപദേശങ്ങൾ നൽകണാമെന്നും , ഇല്ലെങ്കിൽ ഹിന്ദുക്കൾക്ക് മാത്രം എന്തിനാണ് ഇത്തരം നിയമങ്ങൾ എന്നും വിശ്വാസികൾ ചോദിക്കുന്നുണ്ട്.
Comments