ചണ്ഡീഗണ്ഡ്: പഞ്ചാബിലെ മോഗ ജില്ലയിലെ അജിത് വാൾ ബ്ലോക്കിന്റെ പാർട്ടി പ്രസിഡന്റായ പ്രദേശിക കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ട നിലയിൽ. ബൽജീന്ദർ സിംഗ് ബല്ലി( 45) ആണ് കൊല്ലപ്പെട്ടത്. ഖാലിസ്ഥാൻ ഭീകരരാണ് കൊലയ്‌ക്കു പിന്നിലെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
കഴിഞ്ഞ ദിവസം ബൽജീന്ദറിന്റെ ഡൽഹിയിലെ വസതിയിലെത്തിയ ആയുധധാരികൾ ബലം പ്രയോഗിച്ച് യുവാവിനെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾക്ക് നേരെ അക്രമികൾ വെടിയുതിർത്തു. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ ബൽജീറിനെ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം വെടിവെപ്പ് നടന്ന് മണിക്കൂറുകൾക്കുള്ളിൽ കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ ഭീകരൻ അർഷദ് ദല്ല ഫേസ്ബുക്കിലൂടെ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് പ്രതാബ് സിംഗ് ബജ്‌വയും പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷനും ബല്ലിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി.
















Comments