തിരുവനന്തപുരം: ‘ആർഎസ്എസുകാരെ കുറിച്ച് ഞങ്ങൾ പ്രചരിപ്പിച്ചത് ഇങ്ങനെയായിരുന്നില്ല. ഇതാണ് ആർഎസ്എസ് എങ്കിൽ എനിക്ക് ആർഎസ്എസിനെ ഇഷ്ടമാണ്’. മുകുന്ദേട്ടൻ ഏറ്റവും ഇഷ്ടമുള്ള നേതാവാണ്. പി പി. മുകുന്ദൻ അനുസ്മരണത്തിൽ പങ്കടുത്തുകൊണ്ട് മുതിർന്ന സിപിഐ നേതാവ് സി. ദിവാകരന്റെ വാക്കുകളെ കൈയ്യടിയോടെയാണ് സദസ് വരവേറ്റത്. ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലാണ് സി ദിവാകരന്റെ പരാമർശം.
പി.പി.മുകുന്ദനെ കുറിച്ചുള്ള സ്മരണകൾ പങ്കുവയ്‌ക്കുകയായിരുന്നു സി. ദിവാകരൻ. തന്റെ വീട്ടിൽ തന്നെ കാണാൻ എത്തിയ മുകുന്ദേട്ടന്റെ സൗമ്യത തന്റെ കുടുംബത്തെ പോലും ആകർഷിച്ചതായി അദ്ദേഹം അനുസ്മരിച്ചു. ”മണക്കാട് സിപിഐക്കാരന്റെ ഭൂമിയിൽ ആർഎസ്എസിന്റെ ശാഖ നടക്കുന്നതറിഞ്ഞ് അയാളെ വിളിച്ചുപറഞ്ഞ് ശാഖ നിർത്തിച്ചിരുന്നു. പിറ്റേന്നു രാവിലെ വിട്ടിൽ കാണുന്നത് വെളുത്ത് തുടുത്ത് സുന്ദരനായ മുകുന്ദേട്ടനെയാണ്. ശാഖ നടത്താൻ തടസ്സം നിൽക്കരുതെന്ന് വളരെ സൗമ്യമായി പറഞ്ഞു. ആ സൗമ്യത എന്റെ കുടുംബത്തെപ്പോലും ആകർഷിച്ചു. എല്ലാവരും മുകുന്ദേട്ടനെ പോലെ ആണെങ്കിൽ പിന്നെ ഒരു പ്രശ്‌നവുമില്ല. ഞങ്ങൾക്ക് ദുരഭിമാനം ഉണ്ട്. പക്ഷേ അദ്ദേഹത്തിന് അതുണ്ടായിരുന്നില്ല, സി ദിവാകൻ പറഞ്ഞു.
മുകുന്ദനെ വിട്ടിൽ വന്നപ്പോൾ ശരിക്കും ഞാൻ ഞെട്ടിയതായും മുതിർന്ന സിപിഐ നേതാവ് കൂട്ടിച്ചേർത്തു. ആർഎസ്എസിന്റെ വലിയൊരു നേതാവ് നിസ്സാരമായ പ്രാദേശിക പ്രശ്നത്തിൽ ഇടപെട്ട് വീട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചില്ല. അദ്ദേഹം പോയപ്പോൾ എന്റെ ഭാര്യ ചോദിച്ചത് നിങ്ങൾ എന്തിനാണ് ആർഎസ്എസ് ശാഖ നിർത്താൻ ശ്രമിക്കുന്നത്. വേറെ പണിയില്ലേ എന്നായിരുന്നു സി. ദിവാകരൻ ഓർമ്മിച്ചു.
രാഷ്‌ട്രീയമായി വിരുദ്ധചേരിയിലായിരുന്നതിനാൽ ഒരിക്കലും അടുത്തു പ്രവർത്തിച്ചിട്ടില്ലെന്നും ദിവാകരൻ അനുസ്മരണ പരിപാടിയിൽ പറഞ്ഞു. എങ്കിലും കാണുമ്പോഴൊക്കെ സൗഹൃദം പ്രകടിപ്പിക്കുമായിരുന്നു. പൊതുവേദികളിലാണെങ്കിൽ പോലും പേരെടുത്ത് വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കുമായിരുന്നു ദിവാകരൻ പറഞ്ഞു
















Comments