എറണാകുളം: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ഇതരതൊഴിലാളിയുടെ പരാക്രമം. ആശുപത്രിയിലെത്തിയ ഇയാൾ ഉപകരണങ്ങളും മറ്റും അടിച്ചുതകർത്തു. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കോ മറ്റുളളവർക്കോ പരിക്കേറ്റിട്ടില്ല. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ. അക്രമി ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയാണ്. ഇയാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ സംഭവത്തിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടില്ല.
Comments