വിവാഹത്തിന് ശേഷമുള്ള ആദ്യ ഗണേശ ചതുർത്ഥി ഉത്സവം ആഘോഷമാക്കി താര ദമ്പതികളായ സിദ്ധാർത്ഥ് മൽഹോത്രയും കിയാരയും. പരമ്പരാഗത വേഷത്തിലെത്തി ഗണേശ ചതുർത്ഥി ആഘോഷമാക്കുകയാണ്. ഐവറി കുർത്ത പൈജാമ ധരിച്ച് സിദ്ധാർത്ഥും ദാവണി അണിഞ്ഞ് കിയാരയും മാദ്ധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചു. പ്രശസ്ത ഡിസൈനർ മനീഷ് മൽഹോത്രയുടെ വസതിയിലാണ് താരങ്ങൾ ഗണേശ ചതുർത്ഥി ദിനം ആഘോഷിക്കാനെത്തിയത്.
നിരവധി താരങ്ങളാണ് മനീഷ് മൽഹോത്രയുടെ വസതിയിൽ നടന്ന ഗണേശ പൂജയിലും മറ്റ് ആഘോഷ പരിപാടിയിലും പങ്കെടുത്തത്. എല്ലാ വർഷവും മനീഷ് മൽഹോത്ര ഗണേശ ചതുർത്ഥി ദിനം വലിയ ആഘോഷമാക്കാറുണ്ട്. സാറ അലി ഖാൻ, ജാൻവി കപൂർ, ഖുഷി കപൂർ, അനന്യ പാണ്ഡെ തുടങ്ങിയ താരനിരകളോടൊപ്പമായിരുന്നു താരദമ്പതികളും ഗണേശ ചതുർത്ഥി ആഘോഷിച്ചത്.
ബോളിവുഡിലെ നിരവധി താരങ്ങൾ പൂജകളും വഴിപാടുകളുമായി ഗണേഷ ചതുർത്ഥി ദിനം ആഘോഷമാക്കി. താരങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ഷാരൂഖ് ഖാൻ മന്നത്തിലെ ബംഗ്ലാവിലാണ് ചതുർത്ഥി ദിനം ആഘോഷിച്ചത്. പ്രേക്ഷകരുടെ പ്രിയ താരമായ ശിൽപ ഷെട്ടി വിപുലമായാണ് ആഘോഷമാക്കിയത്. സ്വന്തം വസതിയിൽ സഹതാരങ്ങളോടൊപ്പമായിരുന്നു ശിൽപ ഷെട്ടിയുടെ ആഘോഷം.
















Comments