ഏഷ്യാകപ്പില്‍ മികച്ച പ്രകടനം തുണയായി, 8 സ്ഥാനം മെച്ചപ്പെടുത്തി ഐ.സി.സി ഏകദിന റാങ്കിംഗില്‍ ഒന്നം സ്ഥാനം തിരികെ പിടിച്ച് മുഹമ്മദ് സിറാജ്. ഫൈനലിലെ ആറു വിക്കറ്റ് പ്രകടനത്തിന് പിന്നാലെ 57 പോയന്റ് സ്വന്തമാക്കിയാണ് സിറാജ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹെയ്‌സല്‍വുഡിനെ പിന്നിലാക്കിയ സിറാജിന് ജോഷിനെക്കാള്‍ 16 പോയന്റ് അധികമുണ്ട്.കരിയറില്‍ ഇത് രണ്ടാം തവണയാണ് സിറാജ് ബൗളിംഗ് റാങ്കിംഗില്‍ ഒന്നാമനാവുന്നത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ സിറാജ് ഒന്നാം റാങ്കിലെത്തിയിരുന്നു.
ഏഷ്യാ കപ്പ് ഫൈനലിനു മുമ്പ് 637 പോയന്റായിരുന്നു സിറാജിനുണ്ടായിരുന്നത്. എന്നാലിപ്പോള്‍ 694 പോയന്റോടെയാണ് സിറാജ് ഒന്നാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്തായിരുന്ന ഓസ്‌ട്രേലിയയുടെ ജോഷ് ഹെയ്‌സല്‍വുഡ് 678 പോയന്റുമായി രണ്ടാമതാണ്. ട്രെന്‍ഡ് ബോള്‍ട്ട് ആണ് മൂന്നാമത്.
















Comments