കൊല്ലം: ഓണം ബമ്പറിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഒരാളെ വെട്ടി കൊലപ്പെടുത്തി. 42-കാരനായ ദേവദാസാണ് കൊല്ലപ്പെട്ടത്. കൊല്ലം തേവലക്കരയിലാണ് സംഭവം. ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഓണം ബമ്പർ എടുത്തതിന് പിന്നാലെ ദേവദാസ് ടിക്കറ്റ് അജിത്തിനെ ഏൽപ്പിച്ചിരുന്നു. നറുക്കെടുപ്പിന് മുൻപ് ടിക്കറ്റ് തിരികെ ചോദിച്ചതോടെ തർക്കമായി. വാക്കുതർക്കത്തിനിടെ അജിത്ത് ദേവദാസിന്റെ കൈയിൽ വെട്ടുകയായിരുന്നു. രക്തം വാർന്നാണ് ദേവദാസ് മരിച്ചത്. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിൽ ആയിരുന്നു.
Comments