മുംബൈ : മുംബൈയിലെ ഭയന്ദറിൽ നിന്നുള്ള 40 കാരനായ മുഹമ്മദ് കോസർ ഷെയ്ഖ് കഴിഞ്ഞ 20 വർഷമായി ഗണപതി വിഗ്രഹങ്ങൾ നിർമ്മിക്കുന്നു. മുസ്ലീമാണെങ്കിലും, തന്റെ ജോലി ഭയഭക്തി ബഹുമാനത്തോടെയാണ് ഷെയ്ഖ് ചെയ്യുന്നത്. തന്നിൽ നിന്ന് ഗണപതി വിഗ്രഹങ്ങൾ വാങ്ങുന്നതിൽ ആളുകൾ സന്തുഷ്ടരാണെന്നും അദ്ദേഹം പറയുന്നു .
ഗണപതി എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു, എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടാകുമ്പോൾ അത് സാമ്പത്തികമായോ മറ്റെന്തെങ്കിലും കാര്യമായോ അദ്ദേഹം ഒപ്പമുണ്ടായിരുന്നു . വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് എന്നെ പിന്തിരിപ്പിക്കാൻ സ്വന്തം സമുദായത്തിൽ നിന്നുള്ള പലരും ശ്രമിച്ചു . എല്ലാ പ്രതിബന്ധങ്ങളെയും സമ്മർദ്ദങ്ങളെയും ഞാൻ അവഗണിച്ചു .
ഈ ജോലി തുടരാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഗണപതിക്ക് നൽകുന്നുവെന്ന് ഷെയ്ഖ് പറയുന്നു. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ബന്ധുക്കൾ ഇത് ഏറ്റെടുക്കുമെന്നും ഷെയ്ഖ് പറയുന്നു.
മിക്ക ശിൽപികളും വിഗ്രഹങ്ങൾ നിർമ്മിക്കാൻ കൃത്രിമ മാർഗങ്ങൾ ഒക്കെ ഉപയോഗിക്കുന്നുണ്ട് . പക്ഷെ ഞാൻ ഇന്നുവരെ അത് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു . വ്യത്യസ്ത സമുദായങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കാൻ വിഗ്രഹനിർമ്മാണ വിദ്യ പഠിപ്പിക്കാനും അദ്ദേഹം തയ്യാറാണ്.
















Comments