ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചതിൽ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും പ്രശംസിച്ച് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. സ്ത്രീകൾക്ക് നിയമ നിർമ്മാണ സഭകളിൽ കൂടുതൽ പ്രാതിനിധ്യം നൽകാനുള്ള നീക്കത്തെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ലായെന്ന് അഞ്ജു പറഞ്ഞു. ഇന്ത്യയിൽ ഒരു വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നതിൽ സാക്ഷ്യം വഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. പാർലമെന്റിന് പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അഞ്ജു.
പ്രധാനമന്ത്രിയോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. വലിയ വിപ്ലവമാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. വനിതകൾക്ക് പാർലമെന്റ് അടക്കമുളള നിയമനിർമ്മാണ സഭകളിൽ സംവരണം ഏർപ്പെടുത്തിയതിനെ അഭിനന്ദിക്കാതിരിക്കാൻ സാധിക്കില്ല. പുതിയ പാർലമെന്റ് കാണാൻ അവസരം ലഭിച്ചു. രാജ്യത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുമ്പോൾ അതിന് സാക്ഷിയാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അഞ്ജു പറഞ്ഞു.
വനിത സംവരണ ബിൽ അവതരിപ്പിക്കുന്നത് നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ സർക്കാർ വനിതകളായ പ്രമുഖ വ്യക്തിത്വങ്ങളെ സഭയിലേക്ക് ക്ഷണിച്ചിരുന്നു. നടിമാരായ കങ്കണ റണാവത്ത്, ഇഷാ ഗുപ്ത, ഭൂമി പട്‌നേക്കർ, കായികതാരങ്ങളായ മേരി കോം, അഞ്ചു ബോബി ജോർജ് തുടങ്ങിയവർ ബിൽ അവതരണത്തിന് സാക്ഷികളായി.
















Comments