രാജ്യത്തിന് പുതുതായി ഒൻപത് വന്ദേ ഭാരത് ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചിരിക്കുകയാണ്. സെപ്റ്റംബർ 24-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ് വഴിയാകും ഇവ രാജ്യത്തിന് സമർപ്പിക്കുക. പുത്തൻ ഫീച്ചറുകളുമായാണ് പുത്തൻ വന്ദേ ഭാരത് ട്രെയിനുകൾ ട്രക്കിലിറങ്ങുക.
ചാരി കിടക്കാൻ കൂടുതൽ അനുയോജ്യമാം വിധത്തിലുള്ള സീറ്റുകളും തലയണകളും ട്രെയിനിൽ സജ്ജമാക്കിയിട്ടുണ്ട്. എക്‌സിക്യൂട്ടീവ് ചെയർ കാർ (ഇസിസി) സീറ്റുകളിലെ ഇരിപ്പിടങ്ങളുടെ നിറത്തിലും വ്യത്യാസമുണ്ടാകും. നേരത്തെ ചുവപ്പ് നിറത്തിലായിരുന്ന സീറ്റുകൾ പുതിയ ട്രെയിനുകളിൽ നീല നിറത്തിലാകും. സീറ്റുകൾക്ക് താഴെ ഘടിപ്പിച്ചിരിക്കുന്ന മൊബൈൽ ചാർജിംഗ് പോയിന്റുകൾക്ക് കൂടുതൽ പ്രവർത്തനക്ഷമത ഉറപ്പാക്കും വിധമാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഈസ്റ്റേൺ റെയിൽവേ അറിയിച്ചു.
കാലുകൾ നീട്ടിവെക്കുന്നതിനായി സീറ്റുകൾക്ക് താഴെ വിശാലമായ ഫുട്ട്-സ്റ്റെപ്പ്, മാഗസീൻ ബാഗുകൾ, വെള്ളം തെറിക്കാത്ത വിധത്തിലുള്ള അത്യാധുനിക വാഷ് ബേസിനുകൾ, ടോയ്‌ലെറ്റിൽ കൂടുതൽ സുരക്ഷയ്‌ക്കായി പിടുത്തമുള്ള ഹാൻഡിലുകൾ, മികച്ച വെളിച്ചവും പുതിയ വന്ദേ ഭാരത് ട്രെയിനുകളിൽ സജ്ജമാക്കിയിട്ടുണ്ട്. ദിവ്യാംഗർക്കുള്ള സീറ്റുകൾ , അവർക്കുള്ള വീൽ ചെയറുകൾ, അവയ്‌ക്ക് ടോയ്‌ലെറ്റിലേക്ക് എത്തുന്നതിനായുള്ള പ്രത്യേക സംവിധാനം, അപായ സമയത്ത് രക്ഷതേടാനായി പ്രത്യേക സംവിധാനങ്ങളാണ് ട്രെയിനിൽ സജ്ജമാക്കിയിരിക്കുന്നത്.
കോച്ചുകളിൽ അഗ്നിശമന ഉപകരണങ്ങൾക്കായി പരിഷ്‌കരിച്ച പാനലിംഗും സജ്ജമാക്കിയിട്ടുണ്ട്. മെച്ചപ്പെട്ട എയർ കണ്ടീഷനിംഗിനായി പാനലുകൾക്ക് മുകളിൽ ഇൻസുലേഷനുകൾ ഉപയോഗിച്ചിരിക്കുന്നു. സുതാര്യത ഉറപ്പാക്കുന്നതിനായി റോളർ ബ്ലെൻഡ് ഫാബ്രിക്, ചെറിയ ഡോറുകളായ ഹാച്ച് ഡോറുകളും ട്രെയിനിലുണ്ട്. ലഗേജ് റാക്ക് ലൈറ്റുകൾക്ക് സുഗമമായ ടച്ച് കൺട്രോളുകൾ, ട്രെയിലർ കോച്ചുകളിൽ യൂണിഫോം നിറത്തിലുള്ള ഡ്രൈവർ ഡെസ്‌ക്കുകൾ, ഡ്രൈവർ കൺട്രോൾ പാനലിലെ എമർജൻസി സ്റ്റോപ്പ് പുഷ് ബട്ടണിന്റെ ഇന്റർചേഞ്ച്, കോച്ചുകളിൽ എയ്റോസോൾ അടിസ്ഥാനമാക്കിയുള്ള ഫയർ ഡിറ്റക്ഷൻ, സപ്രഷൻ സിസ്റ്റം എന്നിവ പുതിയ ട്രെയിനുകളിൽ ഉണ്ടാകും.















