ഇന്ത്യയുടെ കടുത്ത തീരുമാനങ്ങൾക്ക് നിലപാട് അറിയിച്ച് കനഡ. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ഇന്ത്യ അനുദിനം പ്രധാന്യം വർദ്ധിക്കുന്ന രാജ്യമാണെന്നും ഇനിയും ലോകത്ത് പ്രവർത്തനം ശക്തമാക്കേണ്ട രാജ്യമാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരാമർശിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി മാത്രമല്ല. മറിച്ച് ലോകമെമ്പാടും പ്രവർത്തിക്കേണ്ട ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നമുണ്ടാക്കാനോ അല്ല കാനഡ നോക്കുന്നതെന്നും ട്രൂഡോ കൂട്ടിച്ചേർത്തു.
എന്നാൽ നിയമത്തിന്റെ കാര്യത്തിൽ ഇരുരാജ്യങ്ങൾക്കും വ്യത്യസ്ത കാഴ്ചപ്പാടാണ് ഉള്ളത്. അതിനാൽ നിലവിൽ കാനഡയിൽ നടന്ന മരണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിനും നീതി നടപ്പാക്കാൻ തങ്ങളോടൊപ്പം പ്രവർത്തിക്കാനും ഇന്ത്യയോട് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
ഖലിസ്ഥാൻ ഭീകരവാദികളുടെ കൊലപാതകത്തിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രിയുടെ വാദത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിരുന്നു. അടിസ്ഥാന രഹിതമായ ആരോപണത്തെ തുടർന്ന് നയതന്ത്ര ബന്ധത്തിൽ ഉലച്ചിലുണ്ടായെങ്കിലും ഇന്ത്യയ്‌ക്കൊപ്പമുള്ള വ്യാപര ഇടപാടുകൾ കാനഡ തുടരും.