ചെന്നൈ ; ലോക്സഭാ തിരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് ചലച്ചിത്രതാരം കമൽഹാസൻ. കോയമ്പത്തൂരിൽ വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞു. മക്കൾ നീതി മയ്യം യോഗത്തിലാണ് പ്രഖ്യാപനം.
ചെന്നൈ സൗത്ത്, കോയമ്പത്തൂർ, മധുര എന്നീ മൂന്നു മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നേരത്തെ തന്നെ കമൽഹാസൻ പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു.
ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പറ്റാത്തതിൽ ഖേദമുണ്ടെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലോ കോൺഗ്രസിലോ ചേരാനുള്ള അവസരം നഷ്ടമായി. മുതിർന്ന രാഷ്ട്രീയക്കാർ യുവാക്കൾക്ക് രാഷ്ട്രീയത്തിൽ വഴിമാറണമെന്നും കമൽഹാസൻ പറഞ്ഞു.