വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് നടൻ സുനിൽ ഷെട്ടി. കഴിഞ്ഞ ദിവസം വാരണാസിയിലെത്തിയ സുനിൽ ഷെട്ടി കാശി വിശ്വനാഥ ക്ഷേത്രത്തിലും ബാബ കാലഭൈരവ ക്ഷേത്രത്തിലും പ്രാർത്ഥന നടത്തി.
കാശി വിശ്വനാഥ് ധാമിലും നടൻ ദർശനം നടത്തിയിരുന്നു. ക്ഷേത്രത്തിൽ വിവിധ വഴിപാടുകൾ കഴിച്ച സുനിൽ ഷെട്ടി വിശേഷ പൂജകളിൽ പങ്കെടുത്തു. ദർശനം കഴിഞ്ഞ് ക്ഷേത്രത്തിലെ ജീവനക്കാർക്കാെപ്പം ഫോട്ടോയും എടുത്ത ശേഷമാണ് അദ്ദേഹം ക്ഷേത്രത്തിൽ നിന്നും മടങ്ങിയത്.
ആദ്യമായാണ് കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതെന്ന് സുനിൽ ഷെട്ടി പറഞ്ഞു. ഇപ്പോൾ വീണ്ടും വീണ്ടും കാശിയിൽ വരാൻ തോന്നുന്നുവെന്നും ഇനി എപ്പോഴും കാശി വിശ്വനാഥനെ സന്ദർശിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
ഇതിന്റെ ചിത്രങ്ങൾ സുനിൽ ഷെട്ടി ട്വിറ്ററിൽ പങ്കുവെച്ചു. നെറ്റിയിൽ ചന്ദനം പുരട്ടി, കഴുത്തിൽ രുദ്രാക്ഷമാലയും, പ്രസാദമായി കിട്ടിയ അംഗവസ്ത്രവും അണിഞ്ഞ സുനിൽ ഷെട്ടിയെയാണ് ചിത്രത്തിൽ കാണാനാകുന്നത്.















