കോഴിക്കോട്: എഎഫ്സി വനിതാ ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ഇറാൻ സൂപ്പർ താരത്തെ സ്വന്തമാക്കി ഗോകുലം കേരളാ എഫ്സി. ഇറാൻ ദേശീയ ടീമിന്റെ സൂപ്പർ സ്ട്രൈക്കർ ഹാജർ ദബ്ബാഗിയെയാണ് ഗോകുലം സ്വന്താക്കിയത്. അഞ്ച് വർഷത്തെക്കുള്ള കരാറാണ് ഒപ്പിട്ടിരിക്കുന്നത്. ഇറാൻ ആസ്ഥാനമായുളള സെഫാൻ എസ് ഫഹാനിന്റെ താരമായിരുന്നു ഹാജർ.
”ദബ്ബാഗി ഇനി മുതൽ ഒരു ‘മലബാറി’യാണ്. ടീമിന്റെ ആക്രമണങ്ങൾക്ക് മൂർച്ചകൂട്ടാനായി ഇറാനിയൻ ഗോൾ സ്കോറർ ഹാജർ ദബ്ബാഗിയുമായി ഞങ്ങൾ കരാർ ഒപ്പിട്ടിരിക്കുന്നു. ഇറാനിയൻ ലീഗിൽ നൂറിലേറെ ഗോൾ സ്കോർ ചെയ്ത ഇവരെ സ്വാഗതം ചെയ്യുന്നു”- എക്സിൽ ഗോകുലം കേരള ഈ കുറിപ്പോടെ താരം ടീമിലെത്തിയ കാര്യം ഔദ്യോഗികമായി അറിയിച്ചത്.
തായ്ലൻഡിൽ നവംബർ 6 മുതൽ ആരംഭിക്കുന്ന എ.എഫ്.സി വനിത ചാമ്പ്യൻഷിപ്പ് ലക്ഷ്യമിട്ട് വൻ മുന്നൊരുക്കങ്ങളാണ് ഗോകുലം എഫ്.സി നടത്തുന്നത്. ഘാനയിൽ നിന്നുള്ള അറ്റാക്കിംഗ് താരം വെറോണിക്ക അപിയാഹയുമായും ഗോകുലം കരാറിൽ ഒപ്പിട്ടിട്ടുണ്ട്.















