ന്യൂഡൽഹി : ഹിന്ദു വിരുദ്ധ പ്രസ്താവനയുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികൾ ക്ഷേത്രത്തിലെ വിഗ്രഹങ്ങളെപ്പോലെയാണെന്നും വെറും പ്രദർശനത്തിന് മാത്രം ഉള്ളതാണെന്നുമാണ് രാഹുലിന്റെ പ്രസ്താവന . ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുലിന്റെ സനാതനധർമ്മത്തിനെതിരായ പ്രസ്താവന .
‘ പാർലമെന്റ് അംഗങ്ങൾ മന്ദിരത്തിലെ (ക്ഷേത്രത്തിലെ) മൂർത്തികളെ (വിഗ്രഹങ്ങളെ) പോലെ ശക്തിയില്ലാത്തതാണ് . പ്രത്യേകിച്ചും, മറ്റ് പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള (ഒബിസി) എംപിമാർ ക്ഷേത്രത്തിലെ ശബ്ദമില്ലാത്ത വിഗ്രഹങ്ങളെപ്പോലെ പാർലമെന്റിൽ നിറഞ്ഞിരിക്കുന്നു ‘ രാഹുൽ ഗാന്ധി പറഞ്ഞു.
പ്രസ്താവനയുടെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട് . അടുത്തിടെയാണ് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതനധർമ്മം പകർച്ചവ്യാധികളെ പോലെയാണെന്നും , ഉന്മൂലനം ചെയ്യണമെന്നും പ്രസ്താവിച്ചത് . ഇതിനെ പിന്തുണച്ച് മല്ലികാർജുൻ ഖാർഗേയുടെ മകനടക്കം രംഗത്തെത്തിയിരുന്നു . വിശ്വാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെ തള്ളിപ്പറയാൻ പോലും കോൺഗ്രസ് തയ്യാറായിരുന്നില്ല .