ജയ്പൂർ : കോളേജ് വിദ്യാർത്ഥിനിയ്ക്കൊപ്പം സ്കൂട്ടിയിൽ യാത്ര ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . ജയ്പൂരിൽ ഒരു ദിവസത്തെ സന്ദർശനത്തിനെത്തിയ രാഹുൽ മഹാറാണി കോളേജിലെ വിദ്യാർത്ഥികളുമായി സംവദിക്കുകയും മികച്ച വിദ്യാർത്ഥികൾക്ക് ഇരുചക്ര വാഹനങ്ങൾ നൽകുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് ഒരു പെൺകുട്ടിയ്‌ക്കൊപ്പം സ്കൂട്ടിയുടെ പിന്നിൽ ഇരുന്ന് യാത്ര ചെയ്യുന്ന രാഹുലിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത് .
13 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിൽ രാഹുൽ ഹെൽമറ്റ് ധരിച്ച് സ്കൂട്ടിയിൽ ഇരിക്കുന്നതും , പെൺകുട്ടിയുമായി സംസാരിക്കുന്നതും കാണാം. അതേസമയം സംഭവത്തെ ‘ യാദൃശ്ചികമെന്നാണ് ‘ കോൺഗ്രസ് വിശേഷിപ്പിക്കുന്നത് .
രണ്ട് ദിവസം മുൻപ് ഡൽഹി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ കൂലി വേഷത്തിൽ രാഹുൽ ട്രോളി ബാഗ് ചുമന്നിരുന്നു . പോർട്ടർമാരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിയാനാണ് കൂലിയുടെ ചുവന്ന ഷർട്ട് ധരിച്ച് തലയിൽ ലഗേജ് ബാഗും ചുമന്ന് നടന്നതെന്നാണ് രാഹുൽ പറഞ്ഞത്.