ഹാങ്ഷൗ: ഏഷ്യന്‍ ഗെയിംസില്‍ ഒരു മെഡല്‍കൂടി ഉറപ്പിച്ച് ഇന്ത്യ. വനിത ക്രിക്കറ്റ് ടീമാണ് ബംഗ്ലാദേശിനെ തകര്‍ത്ത് ഫൈനലില്‍ കടന്നത്. ആദ്യ ഇന്നിംഗ്‌സില്‍ 51 റണ്‍സിനെ ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കിയാണ് അനാസായ വിജയം നേടിയത്. 8 വിക്കറ്റിനാണ് പെണ്‍പടയുടെ വിജയം. നാല് ഓവറില്‍ 17 റണ്‍സിന് നാല് വിക്കറ്റുമായി പൂജ വസ്ത്രകറാണ് ബംഗ്ലാദേശിന്റെ ഫൈനലില്‍ മോഹങ്ങള്‍ കടലിലെറിഞ്ഞത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാ ടീം 17.5 ഓവറില്‍ വെറും 51 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 8.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് വിജയവും ഫൈനല്‍ ബെര്‍ത്തും ഉറപ്പിച്ചത്.
ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ നൈഗര്‍ സുല്‍ത്താന മാത്രമാണ് ബംഗ്ലാ നിരയില്‍രണ്ടക്കം കണ്ട ബാറ്റര്‍. 12 റണ്‍സെടുത്ത് ദേവിക റണ്ണൗട്ടാവുകയായിരുന്നു. സോഭന മോസ്തരി(8), ഷോര്‍ന അക്തര്‍(0), റിതു മോനി(8), ഫഹീമ ഖാതൂന്‍(0), റബേയ ഖാന്‍(3), സുല്‍ത്താന ഖാത്തൂന്‍(3), മറൂഫ അക്തര്‍(0) എന്നിവരാണ്് പുറത്തായ മറ്റ് താരങ്ങള്‍. തിതാസ് സദ്ധുവും അമന്‍ജോത് കൗറും രാജേശ്വരി ഗെയ്ക്വാദും ദേവിക വൈദ്യയും ഓരോ വിക്കറ്റ് വീതം നേടി.
സ്മൃതി മന്ഥാനയുടെയും സഹ ഓപ്പണര്‍ ഷെഫാലി വര്‍മ്മയുടേയും വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്ടമായത്.മൂന്നാം വിക്കറ്റില്‍ ജെമീമ റോഡ്രിഗസ്- കനിക അഹൂജ സഖ്യം കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.