ലക്നൗ : പത്ത് വർഷം മുൻപ് ഭീഷണികൾക്ക് വഴങ്ങി ഇസ്ലാം മതം സ്വീകരിച്ചവർ സനാതനധർമ്മത്തിലേയ്ക്ക് മടങ്ങിയെത്തി . ഉത്തർപ്രദേശിലെ മുസാഫർനഗറിലെ 10 മുസ്ലീം കുടുംബങ്ങളിലെ 70 പേരാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയത് .
ബഗ്ര ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ആശ്രമത്തിൽ വച്ചാണ് ഹവനം അടക്കമുള്ള പൂജകൾ നടത്തി ഇവർ സനാതന ധർമ്മം സ്വീകരിച്ചത്. ശുദ്ധീകരണ യാഗം നടത്തുകയും , എല്ലാവർക്കും ഹിന്ദു നാമങ്ങൾ നൽകുകയും ചെയ്തു . 10 വർഷം മുമ്പ്, ഈ 10 കുടുംബങ്ങളെയും മസ്ജിദിലെ മൗലവിയും ചില മുസ്ലീം നേതാക്കളും ഭീഷണിപ്പെടുത്തി മതപരിവർത്തനം ചെയ്യിപ്പിക്കുകയായിരുന്നു .
എന്നാൽ കാലക്രമേണ മതപരിവർത്തനം നടത്തിയതിലൂടെ തങ്ങൾ തെറ്റ് ചെയ്തതായി ഇവർ തിരിച്ചറിഞ്ഞ് സ്വയം സനാതനധർമ്മത്തിലേയ്ക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു . ഹിന്ദുമതം സ്വീകരിച്ചവരിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടുന്നു. സനാതന ധർമ്മമാണ് ലോകത്ത് ശാശ്വതമെന്നും , ഇനി ഒരിക്കലും സ്വന്തം മതം ഉപേക്ഷിക്കില്ലെന്നും ഹിന്ദുമതം സ്വീകരിച്ച സോനു എന്ന യുവാവ് പറഞ്ഞു .