ലക്നൗ : മോട്ടോജിപി റേസ് ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച് ബോളിവുഡ് നടൻ ജോൺ എബ്രഹാം. ഗ്രേറ്റർ നോയിഡയിലെ ബുദ്ധ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടന്ന മോട്ടോജിപി റേസിൽ പങ്കെടുക്കുകയായിരുന്നു ജോൺ എബ്രഹാം. മോട്ടോജിപിയിൽ ഇന്ത്യൻ റേസർ മത്സരിക്കുന്നത് കാണാനാണ് താൻ റേസ് ട്രാക്കിലെത്തിയതെന്ന് ജോൺ എബ്രഹാം പറഞ്ഞു.
രാജ്യത്ത് റേസിങ് താരങ്ങളെ കാണാൻ കഴിഞ്ഞതിൽ അതിയായ ആവേശമുണ്ടെന്നും താരം കൂട്ടിച്ചേർത്തു. എന്നെങ്കിലും ഒരു ഇന്ത്യക്കാരൻ റേസ് ട്രാക്കിൽ കുതിക്കുന്നത് കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു . രാജ്യത്ത് ഒരു അക്കാദമി ആരംഭിക്കുക എന്ന തന്റെ സ്വപ്നവും അദ്ദേഹം പങ്കുവെച്ചു.
ഇന്ത്യയിൽ ഏറെ സൂപ്പർബൈക്കുകളെ സ്വന്തമാക്കിയ നടനാണ് ജോൺ എബ്രഹം . ഈ മൽസരം ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ഞാൻ മോട്ടോജിപിയോട് നന്ദിയുള്ളവനാണ്. ഇത് സാധ്യമാക്കിയതിന് ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ മുമ്പ് ടെലിവിഷനിൽ മാത്രം കണ്ടിട്ടുള്ള എല്ലാ റേസറുകളും ഇവിടെ ഇന്ത്യയിൽ നടക്കുന്നത് കാണാൻ എനിക്ക് കഴിഞ്ഞു.- അദ്ദേഹം പറഞ്ഞു. നിലവിൽ യമഹയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ജോൺ എബ്രഹാം.