ഒക്ടോബറിൽ വൃത്താകൃതിയിലുള്ള സൂര്യഗ്രഹണം നടക്കാൻ പോകുന്നു. ഒക്ടോബർ 14-ന് നടക്കാനിരിക്കുന്ന സൂര്യഗ്രഹണം ആകാശ വിസ്മയമായിരിക്കും നൽകുക. പതിവ് രീതികളിൽ നിന്നും വ്യത്യസ്തമായി ഒരു പ്രഭാവലയം അല്ലെങ്കിൽ അഗ്നിയുടെ വലയമായാണ് സൂര്യഗ്രഹണം നടക്കുക. ചന്ദ്രൻ ഭൂമിയ്‌ക്കും സൂര്യനും ഇടയിലൂടെ കടന്നു പോകുമ്പോഴാണ് ഇത് സംഭവിക്കുക. സൂര്യനെ ഭാഗീകമായി ചന്ദ്രൻ മറയ്‌ക്കുമ്പോഴുള്ള ദൃശ്യം വിവിധ ഭാഗങ്ങളിൽ ദൃശ്യമാകും.
ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്‌ക്കുന്ന സമ്പൂർണ്ണ സൂര്യ ഗ്രഹണത്തിൽ നിന്നും വ്യത്യസ്തമാണിത്. ഈ സമയം ചന്ദ്രൻ ആകാശത്ത് ദൃശ്യമാകുക സൂര്യനെക്കാൾ ചെറിയ വലിപ്പത്തിലാകും. സൂര്യനെ പൂർണമായും മറയ്‌ക്കാതെ പ്രഭാവലയം അല്ലെങ്കിൽ ഒരു അഗ്നിയുടെ വലയം എന്ന രീതിയിലാകും മറയ്‌ക്കുക.
സൂര്യന്റെ വലിയ മുഖത്ത് ഇരുണ്ട വൃത്താകൃതിയിൽ ചന്ദ്രനെ ഈ സമയം കാണപ്പെടുന്നു. താരതമ്യേന സൂര്യനേക്കാൾ വലിപ്പം കുറവാണ് ചന്ദ്രനെങ്കിലും അഗ്നിവലയത്തിന് സമാനമായി മറയ്‌ക്കാൻ ചന്ദ്രനാകും.