പീഡനക്കേസിൽ യൂട്യൂബർ ഷക്കീർ സുബാന് മുൻകൂർ ജാമ്യാപേക്ഷ നൽകി. എറണാകുളം ജില്ലാ കോടതിയിലാണ് മല്ലു ട്രാവലർ ജാമ്യാപേക്ഷ നൽകിയത്. കേസ് നിയമപരമായി നേരിടുമെന്ന് ഷക്കീർ സുബാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസ് ഷാക്കിറിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. ഏതെങ്കിലും കാരണത്താൽ ഷക്കിർ നാട്ടിലേക്ക് വരികയാണെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പോലീസ് കടക്കും. ഇത് ഒഴിവാക്കാനുള്ള നടപടിയായാണ് മുൻകൂർ ജാമ്യാപേക്ഷ. അഭിഭാഷകൻ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
തനിക്കെതിരായ പീഡന പരാതി വെറും ആരോപണം മാത്രമാണെന്നും പരാതിക്കാരി മറ്റു ചില നേട്ടങ്ങൾക്ക് വേണ്ടിയാണ് തനിക്കെതിരെ പരാതി നൽകിയിരിക്കുന്നതെന്നുമാണ് ഷക്കിറിന്റെ വാദം. ജില്ലാ കോടതി ഇന്നോ നാളെയോ ജാമ്യപേക്ഷ പരിഗണിക്കും.















